'മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിക്കരുത്'; മാധ്യമങ്ങളോട് എ കെ ആന്റണി

തിരുവനന്തപുരം: തന്നെക്കൊണ്ട് മക്കളെക്കുറിച്ച് അധികം പറയിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ആ ഭാഷ താന്‍ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും എ കെ ആന്റണി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനില്‍ കെ ആന്റണിയും പത്മജാ വേണുഗോപാലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു എ കെ ആന്റണി ഇപ്രകാരം പ്രതികരിച്ചത്. 

തന്നെ സംബന്ധിച്ചിടത്തോളം കുടുംബവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും കെ എസ് യുവില്‍ ചേര്‍ന്ന കാലം മുതലേയുളള നിലപാടാണ് അതെന്നും എ കെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ ചേരുന്നത് തെറ്റാണെന്നും പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന  അനില്‍ തോല്‍ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രചാരണത്തിന് പോയാലും ഇല്ലെങ്കിലും ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തില്‍ തന്നെ ജയിക്കുമെന്നും ആന്റണി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല, തെറ്റാണ്. കേരളത്തിലെ ബിജെപിയുടെ സുവര്‍ണ കാലം കഴിഞ്ഞു. അവരുടെ സുവര്‍ണകാലം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ശബരിമല യുവതീപ്രവേശന വിഷയം കത്തി നിന്ന കാലത്ത് ഒരുപാട് വോട്ട് കിട്ടി. ഇത്തവണ 2019-ല്‍ കിട്ടിയ വോട്ട് കേരളത്തില്‍ ഒരു മണ്ഡലത്തില്‍ നിന്നും അവര്‍ക്ക് കിട്ടില്ല. എല്ലാ മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും. ഇത് കുറിച്ചുവച്ചോളു. കട്ടായം'- എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More