പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ചരക്കു കപ്പലിലുളള ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍. ഇന്ത്യന്‍ ജീവനക്കാരുടെ  സുരക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. ഹുസൈന്‍ അമീര്‍  അബ്ദുളളാഹിയാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരെ കാണാന്‍ ഇറാന്‍ അനുമതി നല്‍കിയത്. മൂന്ന് മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുളളത്. 

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം സ്വദേശി പി  വി ധനേഷ് എന്നിവരാണ് കപ്പലിലുളള മലയാളികള്‍. ദുബായില്‍ നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന എം എസ് സി ഏരീസ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ ശനിയാഴ്ച്ച പിടിച്ചെടുത്ത് തീരത്തേക്ക് അടുപ്പിച്ചത്. 

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം എസ് സി ഏരീസ് എന്ന കണ്ടെയ്‌നര്‍ കപ്പല്‍. സിറിയയിലെ കോണ്‍സുലേറ്റിനു നേരെ  ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ഇറാനിയന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

Contact the author

National Desk

Recent Posts

Web Desk 18 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More