അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ നടത്തിയ പരിശ്രമം ആര്‍എസ്എസിനുളള കേരളത്തിന്റെ മറുപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അബ്ദുള്‍ റഹീമിനായി മലയാളികള്‍ ജാതിമതഭേദമന്യേ ഒരുമിച്ചു നിന്നെന്നും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് 34 കോടിയെന്ന ലക്ഷ്യത്തിലേക്ക് എത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'കേരളം ഉറക്കെ സംസാരിക്കുന്നവരുടെ നാടല്ല. പക്ഷെ സംസാരിക്കാന്‍ തീരുമാനിച്ചാല്‍ അത് കരുത്തുറ്റതാകും. കേരളം വിഭജിക്കപ്പെട്ടെന്നും ഇവിടെ സമുദായങ്ങള്‍ തമ്മിലടിക്കുകയാണെന്നുമാണ് ആര്‍എസ്എസും ബിജെപിയും പ്രചരിപ്പിക്കുന്നത്. അതിന് ഉറക്കെ സംസാരിച്ചുകൊണ്ടല്ല കേരളം മറുപടി നല്‍കിയത്. നിശബ്ദമായാണ്. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുള്‍ റഹീമിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ജാതിമത ഭേദമന്യേ മലയാളികള്‍ ഒന്നിച്ചു. ആരും അയാളുടെ മതം ഏതാണെന്ന് ചോദിച്ചില്ല. ദിവസങ്ങള്‍ കൊണ്ട് 34 കോടി രൂപ സമാഹരിച്ചു. അതാണ് കേരളം ആര്‍എസ്എസിനും ബിജെപിക്കും മോദിക്കും നല്‍കിയ മറുപടി'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

അതേസമയം, അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുളള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ദയാധനം നല്‍കാന്‍ ധാരണയായതിനു പിന്നാലെയാണ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. റഹീമിന്റെ വക്കീല്‍ ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More