ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

ഡല്‍ഹി: ബിജെപിയിലേക്ക് പോയ നേതാക്കള്‍ക്കു മുന്നില്‍ പാര്‍ട്ടിയുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ തിരിച്ചുവരാമെന്ന് കരുതുന്നവര്‍ക്ക് തെറ്റിയെന്നും തങ്ങള്‍ ജയിക്കുമ്പോള്‍ തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിച്ചാലും അവരെ തിരിച്ചെടുക്കില്ലെന്നും പവന്‍ ഖേര പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'തെരഞ്ഞെടുപ്പില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നന്നായി അറിയുന്നതിനാല്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. പ്രധാനമന്ത്രി ആകെ ഭയന്നിരിക്കുകയാണ്. താന്‍ തോല്‍ക്കുകയും ഇന്ത്യാ മുന്നണി അധികാരത്തില്‍ വരികയും ചെയ്താല്‍ തനിക്കെതിരെ അന്വേഷണവും തുടര്‍നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം ഭയക്കുന്നു. മോദിക്ക് എല്ലാത്തിനും മൗനാനുവാദം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാവും. ഞങ്ങളില്‍ നിന്ന് കൂറുമാറി പോയി മുഖ്യമന്ത്രിമാരായ പലര്‍ക്കും ഇപ്പോഴേ മുട്ടിടിക്കുന്നുണ്ട്. അവര്‍ക്കുമുന്നില്‍ ഞങ്ങളുടെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും. ഞങ്ങള്‍ ജയിക്കുമ്പോള്‍ തിരിച്ചുവരാമെന്ന് മോഹിച്ചാലും ഞങ്ങള്‍ തിരിച്ചെടുക്കില്ല'- പവന്‍ ഖേര പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി തങ്ങള്‍ക്കൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും വഴങ്ങാത്തവര്‍ക്കെതിരെ ഇഡി, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ വിടുകയാണെന്നും പവന്‍ ഖേര പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മ മുതല്‍ പ്രഫുല്‍ പട്ടേലും സുവേന്ദു അധികാരിയുമടക്കം ഭീഷണിക്കുവഴങ്ങി ബിജെപിയില്‍ ചേര്‍ന്ന നിരവധി ഉദാഹരണങ്ങള്‍ കാണിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 2 days ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 3 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 4 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 5 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 5 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More