വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ സൈബര്‍ ആക്രമണ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കെ കെ ശൈലജയുടെ വ്യാജ പ്രചാരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടുതന്നെ പുച്ഛമാണ് തോന്നിയിരുന്നതെന്നും സാംസ്‌കാരിക- മാധ്യമ ഫ്രോഡുകളോട് ഇരട്ടി പുച്ഛമാണ് തോന്നിയതെന്നും വി ടി ബല്‍റാം പറഞ്ഞു. 'പാനൂരിലെ നാടന്‍ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കില്‍ അശ്ലീല വീഡിയോയുടെ പേരുപറഞ്ഞുളള നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കകത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്. ഇത്രയധികം കളളം പറയുന്ന, നിലവാരത്തകര്‍ച്ചയുടെ പരമമായ ഉദാഹരണമായ വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഈ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടും. ഗ്യാരണ്ടി'- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 

വി ടി ബല്‍റാമിന്റെ കുറിപ്പ്

കെ കെ ശൈലജയുടെ വ്യാജ പ്രചരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടുതന്നെ പുച്ഛമാണ് തോന്നിയിരുന്നത്. അക്കൂട്ടത്തിലെ സാംസ്കാരിക/മാധ്യമ ഫ്രോഡുകളോട് ഇരട്ടി പുച്ഛവും തോന്നിയിരുന്നു.

ഇപ്പോഴിതാ മല പോലെ ഊതിപ്പെരുപ്പിച്ച് വരുത്തിയത് എലി പോലെ ആയിരിക്കുന്നു. പാനൂരിൽ നാടൻ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കിൽ അശ്ലീല വിഡിയോയുടെ പേര് പറഞ്ഞുള്ള ഈ നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്.

ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കൽ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു. പക്ഷേ അന്നും അത് എട്ടു നിലയിൽ പൊട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില യുഡിഎഫ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായ കേരളാ പോലീസ്. പിന്നീടാ കേസിന് എന്തുപറ്റി എന്ന് ആർക്കും അറിഞ്ഞുകൂടാ. രണ്ടര വർഷം കഴിഞ്ഞു. ഇന്നിപ്പോൾ വടകരയിലും നാണക്കേട് മറക്കാൻ പോലീസും സിപിഎമ്മും ചെയ്യുന്നത് സമാനമായ അറസ്റ്റും നടപടികളുമാണ്. അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

ഏതായാലും ഇപ്പോഴും കെ കെ ശൈലജയും അവരുടെ പിആർ ടീമുമല്ലാതെ മറ്റാരും സ്ഥാനാർത്ഥിക്കെതിരായ മോശപ്പെട്ട ഒരു വിഡിയോയും കണ്ടിട്ടില്ല. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജ. ഷാഫിയെ ഉപദേശിച്ചു കൊണ്ടേയിരിക്കുകയാണ് സിപിഎമ്മിന്റെ കൂലിപ്പട്ടാളമായ സാഹിത്യ/മാധ്യമ ഫ്രോഡുകൾ. 

ഇത്രയധികം കള്ളത്തരം പറയുന്ന, നിലവാരത്തകർച്ചയുടെ പരമമായ ഉദാഹരണമായ വടകരയിലെ സിപിഎം സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടും. ഗ്യാരണ്ടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 weeks ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 weeks ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 weeks ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 weeks ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 weeks ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More