വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടിയുളള ആപ്പാണ് ഗൂഗിള്‍ വാലറ്റ്. ഡിജിറ്റല്‍ കാര്‍ കീ, റിവാര്‍ഡ് കാര്‍ഡുകള്‍, സിനിമാ ടിക്കറ്റുകള്‍ തുടങ്ങിയ ഡോക്യുമെന്റുകള്‍ സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാനുളള ആപ്പാണിത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ആപ്പ് ലഭ്യമാവുക. യുഎസില്‍ 2022-ലാണ് ഗൂഗിള്‍ വാലറ്റ് അവതരിപ്പിച്ചത്. അവിടെ വാലപ്പ് ആപ്പ് ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാവും. എന്നാല്‍ ഇന്ത്യയില്‍ പണമിടപാടുകള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് തന്നെ ഉപയോഗിക്കേണ്ടിവരും. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇന്ത്യയില്‍ വില്‍ക്കുന്ന പിക്‌സല്‍ ഫോണുകളില്‍ വാലറ്റ് ആപ്പ് പ്രീ ലോഡഡ് ആയിരിക്കും. 2011-ല്‍ ഒരു പെയ്‌മെന്റ് ആപ്പ് എന്ന നിലയിലാണ് ഗൂഗിള്‍ വാലറ്റ് ആപ്പ് അവതരിപ്പിച്ചത്. ടാപ് ടു പേ സംവിധാനത്തോടുകൂടിയായിരുന്നു ആപ്പ് കൊണ്ടുവന്നത്. 2015-ല്‍ ഗൂഗിള്‍ വാലറ്റിനുപകരമായി ആന്‍ഡ്രോയ്ഡ് പേ ആപ്പ് അവതരിപ്പിച്ചു. 2018-ല്‍ ഗൂഗിള്‍ വാലറ്റും ആന്‍ഡ്രോയ്ഡ് പേയും ലയിപ്പിച്ചാണ് ഗൂഗിള്‍ പേ ആരംഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പിവിആര്‍, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഷോപ്പേഴ്‌സ് സ്‌റ്റോപ്പ്, ബിഎംഡബ്ല്യു, ഫ്‌ളിപ്പ് കാര്‍ട്ട്, പൈന്‍ ലാബ്‌സ് ഉള്‍പ്പെടെയുളള 20 സ്ഥാപനങ്ങള്‍ നിലവില്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുന്നുണ്ട്. കോണ്‍ടാക്ട്‌ലെസ് പെയ്‌മെന്റ് മാത്രം ലക്ഷ്യമിട്ടുളള ആപ്പാണ് ഗൂഗിള്‍ വാലറ്റ്. അതിനാല്‍ ഗൂഗിള്‍ പേ പോലുളള യുപി ഐ സേവനം വാലറ്റില്‍ ലഭ്യമല്ല. എന്നാല്‍ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് കോണ്‍ടാക്റ്റ്‌ലെസ് പെയ്‌മെന്റുകള്‍ നടത്താം.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Technology

ഇന്‍സ്റ്റഗ്രാമിന്റെ സഹസ്ഥാപകന്‍ ഇനി എഐ സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസര്‍

More
More
Web Desk 4 days ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 1 week ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
Web Desk 3 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More