സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും റെക്കോർഡിൽ. പവന്‌ 35040 രൂപയായി. ഗ്രാമിന്‌ 4380 രൂപയാണ്‌. ആഗോള വിപണിയിൽ വിലയുയർന്നതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. തിങ്കളാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തെരഞ്ഞെടുക്കുന്നതും വില ഉയരാന്‍ കാരണമായി.

ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം വന്‍ വര്‍ധനയാണ് സ്വര്‍ണത്തിനു ഉണ്ടായിരിക്കുന്നത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയിൽ നിന്നാണ് നിരക്ക് 4380ൽ എത്തിയത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഒരുശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,759.98 ഡോളറിലെത്തി. വെള്ളി വില രണ്ടുശതമാനമുയര്‍ന്ന് 16.96 ഡോളറായി. കോവിഡിനെതിരെയുള്ള വാക്‌സിന്‍ തയ്യാറായാല്‍മാത്രമെ യുഎസ് സമ്പദ്ഘടനയ്ക്ക് തിരിച്ചുവരവു നടത്താനാകൂ എന്ന യുഎസ് ഫെഡ് റിസര്‍വ് മേധാവിയുടെ മുന്നറിയിപ്പും സ്വര്‍ണ്ണവിലയില്‍ പ്രതിഫലിച്ചുവെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ കോഴിക്കോട് കമ്മത്ത് ലൈനില്‍ തുറന്ന സ്വര്‍ണക്കടകള്‍ പൊലീസ് അടപ്പിച്ചു. സ്വര്‍ണ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കടകള്‍ അടപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച നാല് സ്വര്‍ണ വ്യാപാരികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More