അസം വെള്ളപ്പൊക്കം: 3 ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പിൽ

 അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണമായത്. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലാണ് നദി കരകവിഞ്ഞ് ഒഴുകിയത്. 11 ജില്ലകളിലെ 300 ഓളം ​ഗ്രാമങ്ങളാണ് വെള്ളത്തിനടയിലായത്. 3000 ഹെക്ടർ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു. 3 ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

ബോൾപ്പാറ ജില്ലയിൽ മാത്രം 2 ലക്ഷത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ ജില്ലയിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ ഇപ്പോഴും പ്രദേശത്ത് ശമിച്ചിട്ടില്ല. രക്ഷാ പ്രവർത്തനത്തിന് മഴ തടസമാകുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സർബാനന്ദ് സോനേവാൾ ​ഗവർണറെ കണ്ട് സ്ഥിതി​ഗതികൾ ധരിപ്പിച്ചു. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 1 day ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 2 days ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 4 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More