ശാസ്ത്രജ്ഞന് കൊറോണ; ഐസിഎംആർ ആസ്ഥാനം അടച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ശാസ്ത്രജ്ഞന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഐസിഎംആറിന്റെ ഡൽഹിയിലെ കെട്ടിടം അണുവിമുക്തമാക്കും. രണ്ടു ദിവസത്തേക്ക് അടച്ചിടാനും തീരുമാനമായി. ജീവനക്കാരോട് രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യമെങ്കിൽ മാത്രം കൊവിഡ് കോർ ടീം ആസ്ഥാനത്ത് എത്തിയാൽ മതിയെന്ന് അധികൃതർ പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നു.

പോസിറ്റീവ് ആയ ഗവേഷകൻ കഴിഞ്ഞയാഴ്ച നീതി ആയോഗ് അംഗം ഡോ. വിനോദ് പോൾ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ, ഐസിഎംആർ എപിഡെമിയോളജി വിഭാഗം തലവൻ ഡോ. ആർ.ആർ. ഗംഗഖേദ്കർ എന്നിവർക്കൊപ്പം ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം, ഇന്ത്യയിൽ തുടർച്ചയായി രണ്ടാം ദിനവും കൊവിഡ് കേസുകൾ 8000 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More