രണ്ടില ചിഹ്നം മരവിപ്പിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരച്ചടി

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില മരവിപ്പിച്ചു. തെരെഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്യുന്നെന്ന  പരാതിയിലാണ് നടപടി. ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗമാണ് തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചത്. ജനുവരി 20 വരെയാണ് ചിഹ്നം മരവപ്പിച്ചത്. ജനുവരി 20 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വാദം കേൾക്കും.

കോടതി വിധിയെ തുർന്നാണ് രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന് ലഭിച്ചത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ഇരു കേരള കോൺഗ്രസുകളും രണ്ടില ചിഹ്നത്തിന്റെ പേരിൽ കൊമ്പുകോർക്കുന്നത്. പരസ്യ ഏറ്റുമുട്ടൽ പാടില്ലെന്ന യു ഡി എഫ് നിർദ്ദേശത്തിന് വിരുദ്ധമായാണ് ജോസ് വിഭാഗം ചിഹ്നം മരവിപ്പിക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പാല ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കുട്ടനാട്ടിൽ ജോസ് വിഭാഗം മറുപടി നൽകുമെന്ന സൂചനകൾ ഇതോടെ ശക്തമായി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More