വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തോക്കും തിരകളും കാണാതായത് അതീവ ഗുരുതരമായ വിഷയമാണന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

എന്നാൽ വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് പൊതു പ്രവർത്തകനായ ജോർജ്ജ് വട്ടകുളം നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. 

തിരകൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടന്നും ഒൻപത് പേർക്കെതിരെ കേസെടുത്തതായും സർക്കാർ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം വേണമെന്ന സിഎജിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. സിഎജി അന്വേഷണ ഏജൻസിയല്ലന്നും വരവുചെലവ് കണക്കുകൾ പരിശോധിക്കലാണ് സിഎജിയുടെ ചുമതല എന്നും കോടതി വ്യക്തമാക്കി.

Contact the author

News Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More