ആം ആദ്‌മി പാർട്ടി എംഎൽഎക്കു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു

ആം ആദ്‌മി പാർട്ടി എംഎൽഎക്കു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ആം ആദ്മി പാർട്ടി പ്രവർത്തകനായ അശോക്‌ മൻ (45) ആണ് മരിച്ചത്. ഇയാളുടെ ബന്ധു ഹരേന്ദറിന് അക്രമത്തിൽ  ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് മെഹ്റോളി എംഎൽഎ നരേഷ്‌ യാദവിനും സംഘത്തിനും നേരെ വെടിവെപ്പുണ്ടായത്.

അക്രമി ഏഴ് റൗണ്ട് വെടിവെച്ചു. മെഹ്‌റോളിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ്‌ മടങ്ങുമ്പോൾ കിഷൻ​ഗഡിന് സമീപമാണ് എംഎൽഎയ്‌ക്കും സംഘത്തിനും നേരെ വെടിവെപ്പുണ്ടായത്‌. സ്ഥലത്തു നിന്നും വെടിയുണ്ടകളുടെ ഷെൽ കണ്ടെടുത്തിട്ടുണ്ട്.

അതേസമയം അക്രമിയുടെ ലക്ഷ്യം നരേഷ് യാദവ് ആയിരുന്നില്ലെന്ന് സൗത്ത് വെസ്റ്റ് ഡൽഹി അസിസ്റ്റന്റ് ഡിസിപി ഇം​ഗിത് പ്രതാപ് സിം​ഗ് വ്യക്തമാക്കി. അശോക് മന്നിന് എതിരെയായിരുന്നു അക്രമമെന്നും ഡിസിപി അറിയിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മെഹ്റോളി മണ്ഡലത്തിൽ നിന്നും 18161 വോട്ടുകൾക്കാണ് നരേഷ് യാദവ് ജയിച്ചത്. ബിജെപി സ്ഥാനാർത്ഥി കുസും ഖത്രിയെയാണ് പരാജയപ്പെടുത്തിയത്.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More