ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം

ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാന്റ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം.

ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് 1940ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങൾ, ഫാറം 20എ/20ബി/20 ലൈസൻസുകൾ ഉളള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകൾ വിൽക്കാവൂ. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. കോസ്‌മെറ്റിക് ഉൽപ്പാദന ലൈസൻസ് പ്രകാരം നിർമ്മിച്ച് വിതരണം/വിൽപ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൺട്രോളർ അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 8 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More