തിരുവനന്തപുരം: പ്രവാസി മടക്കത്തിനു പിപിഇ കിറ്റ് മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രതിപക്ഷ സമരത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും പ്രവാസലോകത്തില്‍ നിന്നുള്ള പ്രതിഷേധവുമാണ് സര്‍ക്കാരിനെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജാഗ്രതയില്ലാതെയാണ് സര്‍ക്കാര്‍ കൈകൊണ്ടത്. ഇതിന്റെ പരാജയം മറച്ചുവെക്കാനാണ് ഇപ്പൊള്‍ പുതിയ തീരുമാനം കൈകൊണ്ടത് എന്നും ചെന്നിത്തല ആരോപിച്ചു.
വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ട്രുനാറ്റും പ്രായോഗികമല്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.
നോര്‍ക്ക, ലോക മലയാളി സഭ എന്നിവയുമായി സഹകരിച്ച് ജെറ്റ്, ജംബോ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയരാകനമെന്നും ചിന്നിത്തല ആവശ്യപ്പെട്ടു.