തിരിച്ചുവരാനൊരുങ്ങി ബോയിങ്; പരിശോധനകള്‍ ഈ ആഴ്ച ആരംഭിക്കും.

737 മാക്സ് വിമാനങ്ങൾ തിരിച്ചുകൊണ്ടുവരാനൊരുങ്ങി ബോയിങ് കമ്പനി. സുരക്ഷാ പരീക്ഷണങ്ങൾ ഈ ആഴ്ച ആരംഭിക്കും. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തെ പരീക്ഷണങ്ങള്‍ നടത്താനാണ് പൈലറ്റുമാരും സാങ്കേതിക വിദഗ്ധരും തീരുമാനിച്ചിട്ടുള്ളത്. 

ഈ ആഴ്ചത്തെ പരിശോധനകൾ കഴിഞ്ഞാലും മാസങ്ങൾ നീണ്ട സുരക്ഷാ പരിശോധനകൾ ആവശ്യമാണ്. കഴിഞ്ഞ വർഷം 346 പേരോളം മരണപ്പെട്ട 2 വിമാന അപകടങ്ങള്‍ക്ക് ശേഷമാണ് ബോയിങ്ങിന്റെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട വിമാനങ്ങൾ നിർത്തിവെച്ചത്. ഇത് കമ്പനിയിൽ വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

സിയാറ്റിനിലെ ബോയിങ് നിര്ർ‍മ്മാണ കേന്ദ്രത്തിനു സമീപമായിരിക്കും പരീക്ഷണപ്പറക്കൽ. പരിശോധനക്ക് നേതൃത്വം വഹിക്കുന്ന FAAയും ബോയിങ്ങും വിജയപ്രതീക്ഷയിലാണെന്ന് വിദേശ വൃത്തങ്ങൾ അറിയിച്ചു. ഈ പരിശോധന വിജയിച്ചാലും വിമാനങ്ങൾ തിരിച്ചു കൊണ്ടുവരാൻ യൂറോപ്പ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ അനുമതിയും ആവശ്യമാണ്‌.


Contact the author

Business Desk

Recent Posts

Web Desk 1 week ago
Economy

സ്വർണവില വീണ്ടും കൂടി ; പവന് 53,600 ആയി

More
More
Web desk 1 month ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 1 month ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 4 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More