ശ്രമിക്ക് ട്രെയിനുകള്‍ ഓടാന്‍ തൂടങ്ങിയതിനു ശേഷം റെയില്‍വേ പരിസരത്ത് മരിച്ചത് 110 കുടിയേറ്റക്കാര്‍

കുടിയേറ്റ  തൊഴിലാളികള്‍ക്കായി മെയ് ഒന്ന് മുതല്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളുടെ പ്രവര്‍ത്തനത്തിനിടെ 110 ഓളം കുടിയേറ്റക്കാര്‍ റെയില്‍വേ പരിസരത്ത് മരിച്ചതായി കണക്കുകള്‍. 4611 ഓളം ശ്രമിക് ട്രെയിനുകളിലായി 63.07 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 110 ഓളം പേര്‍ പല കാരണങ്ങളാല്‍, ഒരു പക്ഷേ മുമ്പുണ്ടായിരുന്ന രോഗങ്ങള്‍ കാരണം അല്ലെങ്കില്‍ കോവിഡ് -19 കാരണമായി, മരിച്ചതായി പറയപ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കുകളില്‍ കണ്ടെത്തിയതിനാല്‍ ഈ രണ്ട് മരണങ്ങള്‍ കണക്കിലെടുത്തിട്ടില്ല.

ഈ മരണങ്ങളൊന്നും റെയില്‍വേ പരിസരത്ത് ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതുമായി ബന്ധിപ്പെടുത്താനാവില്ലെന്ന്, സുപ്രീം കോടതിയില്‍ നടന്ന ഒരു കേസ് ഉള്‍പ്പെടെ, വിവിധ ഔദോഗിക ഫോറങ്ങളില്‍ സര്‍ക്കാര്‍ വാദിച്ചു. ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നുണ്ട്. 

2019 ലെ കണക്കുകള്‍ പ്രകാരം ശ്രമിക് ട്രെയിനുകളുടെ ഓപ്പറേഷന്‍ സമയത്ത് പ്രതിദിനം ശരാശരി 75 പേര്‍ റെയില്‍വേ പരിസരത്ത് മരിക്കുന്നുണ്ടെന്ന് കണക്കുകളുണ്ട്. റെയില്‍വേ ട്രാക്കുകളില്‍ അതിക്രമിച്ചുള്ള കയറ്റം, സ്വഭാവിക കാരണങ്ങള്‍, ട്രെയിനുകളില്‍ നിന്ന് വീഴുക, ചലിക്കുന്ന ട്രെയിനുകളില്‍ നിന്ന് ചാഞ്ഞുനില്‍ക്കുമ്പോള്‍ തൂണുകളില്‍ ഇടിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ആണ് മിക്കവരും മരണപ്പെട്ടത്. സാധാരണഗതിയില്‍ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ റെയില്‍വേ പോലീസ് ആണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്.  2019 ല്‍ ട്രെയിന്‍ അപകടത്തില്‍ പെട്ട് ആരും മരണപ്പെട്ടിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More