കോഴിക്കോട് ജില്ലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍; ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കോഴിക്കോട് ജില്ലയില്‍ നിലവിൽ 260 പേർ കൊവിഡ്-19 ബാധിതരായി ചികിത്സയിലാവുകയും നിരവധിപേര്‍ നിരീക്ഷണത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ശന നിരോധനങ്ങളും നിയന്ത്രണങ്ങളും രോഗം വ്യാപിക്കുന്നത് തടയാന്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു. ജില്ലയിലെ രോഗം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ പരിശോധിച്ചതില്‍   മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നും, വിവാഹങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ എന്നിങ്ങനെ ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നുമാണ് രോഗവ്യാപനം കൂടുതലായും ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. 

ലോക്ക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗപ്പെടുത്തിയതും പൊതുവായ ജാഗ്രതക്കുറവുമാണ് രോഗവ്യാപനത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്ന് കണ്ടതിനാല്‍ രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ 2005 ലെ ദുരന്തനിവാരണനിയമത്തിലെ സെക്ഷന്‍ 26, 30, 34 പ്രകാരവും ക്രിമിനല്‍ പ്രോസീജ്യര്‍ കോ‍ഡ് (Crpc) സെക്ഷന്‍ 144 (1) (2) and (3) പ്രകാരവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

1. വിവാഹവും അതിനോടനുബന്ധിച്ച ചടങ്ങുകളിലും ആകെ പങ്കെടുക്കുന്നവര്‍ 50-ല്‍ കൂടാന്‍ പാടില്ല. ഒരേസമയം 20 പേരിലധികം ഒന്നിച്ചുചേരാനും പാടില്ല.

2. മരണാനന്തര ചടങ്ങുകളില്‍ 20 പേരിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

3. വിവാഹം/മരണാന്തര ചടങ്ങുകള്‍ വാര്‍ഡ് RRT കളെ അറിയിക്കേണ്ടതും, നിയന്ത്രിത തോതിലുള്ള ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് RRT കള്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.

4. പോലീസിന്റെ അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ,ധര്‍ണകള്‍ , ഘോഷയാത്രകള്‍ ,മറ്റ് പ്രക്ഷോഭപരിപാടികള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. പോലിസിന്റെ  അനുമതിയോടെ നടത്തുന്ന ഇത്തരം പരിപാടികളില്‍ 10 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല .

5. ഇനിയെരുത്തരവുണ്ടാവുന്നത് വരെ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ആയിരിക്കും . അവശ്യവസ്തുക്കളുടെ കടകളും  (മാളുകള്‍ , സൂപ്പര്‍മാര്‍ക്കറ്റുകള്‍ ,ഷോപ്പിംഗ് മാളുകള്‍ എന്നിവ ഒഴികെ) മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളു. വൈദ്യസഹായത്തിനും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമല്ലാതെ  പൊതുജനങ്ങള്‍ യാത്രചെയ്യാന്‍ പാടില്ലാത്തതാണ്.

6. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനം ഇനിയൊരുത്തരവുണ്ടവുന്നത് വരെ നിരോധിച്ചിരിക്കുന്നു.

7. ആരാധനാലയങ്ങള്‍  തുറക്കാന്‍ അനുമതിയുളള സാഹചര്യത്തില്‍,  65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ,10വയസ്സില്‍ താഴെയുള്ളവർക്കും  പ്രവേശനം അനുവദിക്കരുത്. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് കൃത്യമായ തെര്‍മല്‍ സ്ക്രീനിംങ് നടത്തേണ്ടതും ഇവര്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും,  കൂടാതെ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും കാറന്റൈനിലുളളവരോ അവരോടൊപ്പം താമസിക്കുന്നവരോ ആരാധനാലയങ്ങളില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കേണ്ടത് ആരാധനാലയങ്ങളുടെ മേധാവിയുടെ ചുമതലയാണ്. ആരാധനക്കെത്തുന്നവര്‍ തമ്മില്‍ ചുരുങ്ങിയത് 6 അടിയെങ്കിലും അകലം പാലിക്കേണ്ടതാണ് . ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്കെത്തുന്നവര്‍ പായകളും , ടവ്വലുകളും പൊതുവായി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടതാണ് .

8. അന്തര്‍ജില്ലാ യാത്രകള്‍ നടത്തുന്നവര്‍  വാര്‍ഡ് RRT യെ അറിയിച്ചിരിക്കേണ്ടതാണ്.

9.  കണ്ടെയിന്‍മെന്‍റ് സോണുകളിലുള്ള KEAM -പരീക്ഷാസെന്‍ററുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുമതി ഉണ്ടായിരിക്കും, വിദ്യാര്‍ത്ഥികള്‍ അവരുടെ ഹാള്‍ടിക്കറ്റ് ഹാ‍ജരാക്കിയാല്‍ മതി.

10. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഷോപ്പിംങ് സെന്ററുകളിലും മാളുകളിലും മാസ്കും, സാനിറ്റൈസറും  ഉപയോഗിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതും പോലീസ് സ്ക്വാഡുകളുടെ ചുമതലയാണ്. ഈ നിബന്ധനകള്‍ ലംഘിക്കപ്പെടുന്ന പക്ഷം പോലീസ്, വിവരം തഹസില്‍ദാര്‍മാര്‍ക്ക് കൈമാറേണ്ടതും,  തഹസില്‍ദാരുടെ നിര്‍ദ്ദേശമനുസരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുളള നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

11. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കാന്‍ പോലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

13. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്കായി "Break the Chain” ഉറപ്പുവരുത്താനായി സോപ്പും ,സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.

മേല്‍പറഞ്ഞ നിബന്ധനകള്‍  പാലിക്കപ്പെടേണ്ടത്  സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്വമാണെന്ന് കളക്ടര്‍ വ്യക്തമാക്കി. 

ഈ നിബന്ധനകള്‍ പാലിക്കപ്പെടാതിരിക്കുന്നത്  കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിന് കാരണമാവും എന്നതിനാല്‍ ഈ നിയന്ത്രണങ്ങളുടെ ലംഘനം പൊതുജന ആരോഗ്യദുരന്തത്തിലേക്ക് വഴിതെളിയിക്കും.

നിരോധനങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ  IPC-269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാപോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല.  ഇതിനുപുറമെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പോലീസിന്റെ  ശക്തമായ നിരീക്ഷണം ഉണ്ടാവേണ്ടതാണ്.

Contact the author

News Desk

Recent Posts

Web Desk 10 hours ago
Keralam

പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി വന്‍ പരാജയം - വി. ഡി. സതീശന്‍

More
More
Web Desk 12 hours ago
Keralam

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി

More
More
Web Desk 14 hours ago
Keralam

കരാറുകാരുമായി മന്ത്രിയെ കാണല്‍; മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

More
More
Web Desk 15 hours ago
Keralam

അജ്ഞത കുറ്റമല്ല; അലങ്കാരമാക്കരുത് ; വെള്ളക്കെട്ടിലെ ഡ്രൈവിങ്ങിനെതിരെ കെ എസ് ആര്‍ ടി സി

More
More
Web Desk 16 hours ago
Keralam

കണ്ണടയുന്നതുവരെ പ്രതികരിച്ചുകൊണ്ടിരിക്കും; യൂട്യൂബ് ചാനല്‍ തുടങ്ങി ചെറിയാന്‍ ഫിലിപ്പ്‌

More
More
Web Desk 1 day ago
Keralam

ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി

More
More