തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ്

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് കൊവിഡ്. ഇതിൽ ഒരു കുട്ടിക്ക് രോ​ഗ ലക്ഷണം ഉള്ളതിനാൽ പ്രത്യേക മുറിയിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. അതേ സമയം രണ്ടാമത്തെ വിദ്യാർത്ഥി മറ്റ് കുട്ടികൾക്ക് ഒപ്പമാണ് ഇരുന്നത്. ഈ ക്ലാസിൽ പരീക്ഷ എഴുതിയ കുട്ടികളോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അധികൃതരുടെ കൈവശമുള്ളതിനാൽ സമ്പർക്കപ്പട്ടിക സങ്കീർണമാവില്ല. വിദ്യാർത്ഥികൾ തമ്മിൽ സാമൂ​ഹ്യ അകലം പാലിച്ചതിനാൽ പ്രശ്നം ​ഗുരുതരമാവില്ലെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ നി​ഗമനം. തിരുവനന്തപുരം   ജില്ലയിൽ ഇന്നലെ മാത്രം 182 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി​ഗതികൾ​ ​ഗുരതരമായി തുടരുകയാണ്. മെഡിക്കൽ കോളേജിൽ 17 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. രോ​ഗം ബാധിച്ചവരിൽ 7 പേർ ഡോക്ടർമാരാണ്. ഇവരുമായി സമ്പർക്കത്തിലുള്ള 150 ഓളം ജീവനക്കാർ നിരീക്ഷണത്തിലാണ്. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. നോൺ കൊവിഡ് ഏരിയയിൽ ജോലി ചെയ്തവർക്കാണ് രോ​ഗം. മെഡിക്കൽ കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ​ഗുരുതരമായ സാഹചര്യമാണുള്ളതാണെന്നാണ് വിലയിരുത്തൽ. ജനറൽ ഡ്യൂട്ടി എടുത്തവർക്ക് കൊവിഡ് ബാധിച്ചത് ജീവനക്കാരിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജിനെ പൂർണമായും കൊവിഡ് ആശുപത്രിയാക്കി ഇതര അസുഖമുള്ളവരെ പ്രവരേശിപ്പിക്കരുതെന്ന് ആരോ​ഗ്യ പ്രവർത്തകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുകയാണ്. പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. ന​ഗര പ്രദേശവും തീര പ്രദേശവും തമ്മിലുളള ​റോഡ് ​ഗതാ​ഗതം പൂർണമായും അടക്കും. തീരപ്രദേശത്തുള്ളവരെ ന​ഗരത്തിലേക്കോ ന​ഗരത്തിലുള്ളവരെ തീരത്തേക്കോ പ്രവേശിപ്പിക്കല്ല. തീരദേശത്തെ ജീവതം സു​ഗമമാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. തീരദേശത്തുള്ളവരെ പരമാവധി വീട്ടിൽ ഇരുത്തി സമ്പർക്ക വ്യാപനം ഒഴിവാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നിരീക്ഷണവും നിയന്ത്രണവും കർശനമാക്കും. രോ​ഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രത്യേക പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More