കൊവിഡ്-19; ജീവനക്കാരുടെ എണ്ണം 10 ശതമാനം വെട്ടിക്കുറച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍

കൊവിഡ്-19 മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം10% വെട്ടിക്കുറച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ. കഴിഞ്ഞ മാസം 40 ബില്യണ്‍ രൂപ ചിലവ് കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍ ലോകമെമ്പാടുമുള്ള വിമാന കമ്പനികളെ വന്‍ തോതില്‍ ബാധിച്ചിരിക്കുകയാണ്. 

''ഞങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി ചില ത്യാഗങ്ങള്‍ ചെയ്യാതെ കമ്പനിക്ക് ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുകൊണ്ട് പറക്കാന്‍ കഴിയില്ലെന്ന് '' ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് റോനോജോയ് ദത്ത നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെ 48.9 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ എയര്‍ലൈന്‍ ആയിരുന്നു ഇന്‍ഡിഗോ. തുടര്‍ച്ചയായി 10 വര്‍ഷമായി കമ്പനി ലാഭത്തിലായിരുന്നു. 

എയര്‍ലൈന്‍ മേഖലയിലെ തൊഴില്‍ വെട്ടിക്കുറവിനെക്കുറിച്ചുള്ള ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍  ലോകമെമ്പാടുമുള്ള  വിമാന കമ്പനികളുടെ ഏറ്റവും മോശം വര്‍ഷമാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് മൂലമുണ്ടായ യാത്രാ മാന്ദ്യം മൂലം ഈ വര്‍ഷം വിമാന കമ്പനികളുടെ നഷ്ടം 84 ബില്യണ്‍ ഡോളറിലധികം വര്‍ധിക്കുമെന്ന് ആഗോള വ്യോമയാന വ്യവസായ സംഘടന കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More