ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ബുധനാഴ്ച തുടങ്ങും; ആഗസ്ത് 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:  സംസ്ഥാനത്ത് 2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്ത് 14 വരെ അപേക്ഷകൾ  സ്വീകരിക്കും.

സ്‌കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ്‌ഡെസ്‌ക്കുകൾ പ്രവർത്തിക്കും. ജൂലൈ 29 മുതൽ പ്രവേശന നടപടികൾ അവസാനിക്കുന്നതുവരെ ഇതു തുടരും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസസ്ഥലത്തിനു സമീപത്തെ സ്‌കൂളിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രങ്ങളിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലാ തലത്തിലും മേഖലാ തലത്തിലും സംസ്ഥാന തലത്തിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ഉണ്ടായിരിക്കും.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More