വല്ല്യ പെരുന്നാള്‍: ജീവിത പരീക്ഷണങ്ങളെ ഉള്ളുറപ്പോടെ നേരിട്ടതിന്റെ ഓര്‍മ്മദിനം

പുണ്യപ്പെരുക്കങ്ങള്‍ കൊണ്ട് പെരും നാളുകളെന്നു വിശ്വാസികള്‍ കരുതുന്ന റംസാന് പരിസമാപ്തി കുറിച്ചുകൊണ്ട് ചെറിയപെരുന്നാളും ചാഞ്ചല്യമില്ലാത്ത വിശ്വാസദാര്‍ഢൃത്തിന്റെ ഓര്‍മ്മദിനത്തെ വല്ല്യപെരുന്നാളുമായി ആഘോഷിക്കുന്നവരാണ് മലയാളികള്‍! ഇല്ലെങ്കില്‍ ഇല്ലാത്തതുപോലെ ആഘോഷിച്ചാല്‍ മതി ! പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാന്‍ കഴിവില്ലെങ്കില്‍ ചെറിയ പെരുന്നാളിന് ധരിച്ചത് വല്ല്യ പെരുന്നാളിനേ ക്കായി മടക്കി സൂക്ഷിച്ചു മലയാളി. 


അതെ, പിന്നീട് കൂടുതല്‍ പരിഷ്ക്കാരികളായ നാം ഭാഷയിലെ പോരായ്മയെന്ന് കരുതി പരിഷ്ക്കരിച്ച് ബലിപെരുന്നാളാക്കിയ വല്ല്യ പെരുന്നാളിന് ജന്മനാ കിട്ടിയ ത്യഗപ്പെരുമ, പോയകാലത്ത് മലയാളിയുടെ ഇല്ലായ്മയുണ്ടാക്കിയ എളിമയുടെ ഓര്‍മ്മപ്പെരുക്കങ്ങളാല്‍ സമ്പന്നമാണ്. അങ്ങനെയങ്ങനെ പലതുകൊണ്ട് ലോകമാകെ ആചരിക്കുന്ന ബക്രീദ് മലയാളികളുടെ സ്വന്തം ഗൃഹാതുരത പേറുന്ന വല്ല്യപെരുന്നാളായി, അസ്ഥികളില്‍ പിടിച്ച നെയ്ച്ചോറിന്റെയും ഇറച്ചി വരട്ടിയതിന്റെയും പരിമളമായി. ആ പരിമളത്തിന്റെ പരിലാളനയില്‍ നിന്ന് ആരും ഒഴിഞ്ഞു പോകരുതെന്ന് അതിനു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഇറച്ചിമണം പൊങ്ങാത്ത വീടുകളില്‍ അത് ഇറച്ചിയെത്തിച്ചു. ഐതിഹ്യം കേട്ടു കോരിത്തരിച്ചിരുന്നവര്‍ക്ക് വീടുക്ളിലെത്തിച്ചും പരസ്പരം വീടുകളില്‍ കൂടിക്കലര്‍ന്നും മലയാളി ഇല്ലായ്മയുടെ നാളുകളില്‍ ത്യാഗത്തിന്റെ പെരും നാളിനെ തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അതുകൊണ്ടുതന്നെ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ  ഓര്‍മ്മദിനം മാത്രമല്ല മലയാളിക്ക് ബലിപെരുന്നാള്‍ പകരം കടുത്ത വറുതിക്ളില്‍ അവര്‍ കണ്ടെത്തിയ ജീവിതോത്സവങ്ങളുടെ പരിമളം പേറുന്ന വല്ല്യ പെരും നാള്‍ കൂടിയാണ്. 


എല്ലാവര്‍ക്കും മുസ്രിസ്  പോസ്റ്റിന്റെ വല്ല്യ പെരുന്നാള്‍ ആശംസകള്‍ !

Contact the author

Recent Posts

Web Desk 1 month ago
Editorial

'ജലീലിക്കാ, ഇങ്ങക്ക് കൂട്ടിയാ കൂടൂല, അതിന് ഇച്ചിരി കൂടെ മൂക്കണം'- പി കെ ഫിറോസ്

More
More
Web Desk 1 year ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 1 year ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 1 year ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 1 year ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More