മനോജ് സിന്‍ഹ പുതിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍

മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ മനോജ് സിൻഹയെ ജമ്മു കശ്മീരിലെ പുതിയ ലഫ്റ്റനന്റ് ഗവർണറായി നിയമിച്ചു. നേരത്തെ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിന്‍റെ രാജിക്കത്ത്​ രാഷ്ട്രപതി രാംനാഥ്​ കോവിന്ദ് സ്വീകരിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രഥമ ലഫ്റ്റനനന്റ് ഗവര്‍ണറായി  ഒരുവര്‍ഷം പൂർത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച രാത്രി ജി.സി മുർമു രാജിവെച്ചത്.

അതേസമയം ജി. സി. മുര്‍മു അടുത്ത കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണിത്. 1985 ഗുജറാത്ത്​ കേഡർ ഐ.എ.എസ്​. ഉദ്യോഗസ്​ഥനായ മുർമുവിനെ 2019 ഒക്​ടോബറിലാണ്​ കേന്ദ്ര സർക്കാർ ജമ്മു-കശ്​മീരി​ന്റെ ലഫ്​. ഗവർണറായി നിയമിച്ചത്​. കശ്​മീരി​ന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്ത കളഞ്ഞ്​ ഒരു വർഷം തികയുന്ന ദിനത്തിലാണ്​ പ്രഥമ ലഫ്റ്റനന്റ് ഗവർണർ രാജി സമർപ്പിച്ചത്​.

61 കാരനായ സിൻഹ ഉത്തർപ്രദേശ്​ സ്വദേശിയാണ്​. 1989 മുതൽ 1996 വരെ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമായിരുന്നു. റെയിൽ‌വേ സഹമന്ത്രിയായും വാർത്താവിനിമയ മന്ത്രിയായും ചുമതല വഹിച്ചു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More