മഴ ശക്തമായതോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു.
അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നിരുന്നത്. സെക്കൻഡിൽ 82 ക്യുബിക് മീറ്റർ വെള്ളം ഡാമിൽ നിന്ന് ഒഴുകിയെത്തി. ഏകദേശം 9 മണിക്കൂർ സമയം ഷട്ടറുകൾ തുറന്നു വച്ചു.
പമ്പാ നദിയിൽ 40 സെന്റി മീറ്റർ വെള്ളം ഉയരുമെന്നായിരുന്നു കണക്ക് കൂട്ടൽ. 5 മണിക്കൂറിനകം വെള്ളം ജനവാസ മേഖലയായ റാന്നിയിൽ എത്തി. ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്.