കൊവിഡ് തിരുവനന്തപുരം ജയിലിൽ ആസ്ഥാനം അടച്ചു

തിരുവനന്തപുരത്ത് സംസ്ഥാന ജയിൽ ആസ്ഥാനം അടച്ചു. രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആസ്ഥാനം അടക്കാൻ തീരുമാനിച്ചത്. ആസ്ഥാനം ശുചീകരിക്കാൻ ഇരുവരും എത്തിയിരുന്നു. തുടർന്ന് ജയിൽ ഡിജിപിയാണ് ആസ്ഥാനം അടച്ചിടാൻ നിർദ്ദേശിച്ചത്. 3 ദിവനത്തിന് ശേഷം ആസ്ഥാനം തുറക്കും. ഇതിനിടെ ശുചീകരണ പ്രവൃത്തികൾ ഇവിടെ നടക്കും.

പൂജപ്പുര ജയിലിൽ കൊവിഡ് ബാധിതരുടെ എണ്ണം 101 ആയി. കഴിഞ്ഞ ദിവസം 41 പേർക്ക് കൂടി കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. തടവുകാർക്കും ഉദ്യോ​ഗസ്ഥർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസുഖബാധിതരെ പ്രത്യേക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാ​ഗത്തിനും രോ​ഗ ലക്ഷണങ്ങൾ ഇല്ല. രോ​ഗ ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.  ആകെ ആയിരത്തോളം തടവുകരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. ജയിലിൽ കൊവിഡ് ബാധിച്ചത് ഏറെ ആശങ്കയോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. രോ​ഗ വ്യാപനം പിടിച്ചു നിർത്താൻ അടിയന്തരമായി ഇടപെടാൻ ആരോ​ഗ്യ വകുപ്പിനോടും ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More