സംസ്ഥാനത്തെ ബാങ്കുകളിൽ സമയക്രമീകരണം

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളിൽ സമയക്രമീകരണം ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഓണക്കാലത്തെ തിരക്കു കുറക്കാനാണ് സമയ ക്രമീകരണം ഏർപ്പെടുത്തിയത്. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടേത്ാണ് തീരുമാനം. അടുത്തമാസം 9  ആം തീയതി വരെയാണ് നിയന്ത്രണം. 

0 മുതൽ 3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുള്ളവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് ഇടപാടുകൾക്ക് സമയം അനുവദിച്ചത്. 4,5,6,7, ൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് 12 മണിമുതൽ 2 മണിവരെയാണ് സമയം അനുവദിച്ചത്. 8,9 നമ്പറിൽ അവസാനിക്കുന്നവർക്ക് രണ്ടര മുതൽ നാലു വരെയാണ് സമയം. എസ് ബി അക്കൗണ്ടുകളിൽ ഇടപാടു നടത്തുന്നതിനാണ് സമയ ക്രമീകരണം ഏർപ്പെടുത്തിയത്.  വായപയുമായോ മറ്റു സേവനങ്ങൾക്കോ ഇടപാടുകൾക്കോ സമയക്രമീകരണം ബാധകമല്ല. 

കണ്ടെയ്ൻമെന്റ് സോണുകളിൽ പകുതി ജീവനക്കാരെ ഉപയോ​ഗിച്ച് ബാങ്കുകൾ പ്രവർത്തിക്കാൻ കളക്ടർമാർ നേരത്തെ അനുമതി നൽകിയിരുന്നു. അതേസമയം ഇടപാടുകാരെ ബാങ്കിൽ പ്രവേശിപ്പിക്കുന്നത് നിയന്ത്രണങ്ങളോടെ അയിരിക്കണമെന്ന് ജില്ലാ ഭരണ കൂടം നിർദ്ദേശിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More