പി എസ് സി വഴി ജോലികിട്ടാന്‍ ഇനി രണ്ടു പരീക്ഷ എഴുതണം

തിരുവനന്തപുരം: എസ്എസ്എൽസി, പ്‌ളസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതയായുള്ള പരീക്ഷകളില്‍ പി എസ് സി പരീക്ഷ എഴുതുന്നവര്‍ ഇനി പ്രിലിമിനറി എന്ന പേരില്‍ പൊതു പരീക്ഷ എഴുതണം. ഇത് പ്രകാരം പ്രാഥമിക ലിസ്റ്റില്‍ വരുന്നവര്‍, ഏതു തസ്ഥികയിലേക്കാണോ നിയമനത്തിന് അപേക്ഷിക്കുന്നത് അതിനു പ്രത്യേകം പരീക്ഷ വീണ്ടും എഴുതണം. 

ആദ്യ ഘട്ടത്തിൽ  നടത്തുന്ന പൊതുപരീക്ഷയുടെ മാർക്ക് അന്തിമ റാങ്ക്‌ലിസ്റ്റിന് പരിഗണിക്കില്ല. പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓരോ തസ്തികയ്ക്കും പ്രത്യേകമായി രണ്ടാംഘട്ട പരീക്ഷ നടത്തും. നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചതും 2020 സെപ്റ്റംബർ വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടികൾ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചാണ് പ്രാഥമിക പൊതുപരീക്ഷ നടത്തുക. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകൾക്കും മെഡിക്കൽ, എൻജിനിയറിങ്്, ഡ്രൈവിംഗ്, അധ്യാപക തസ്തികകൾക്കും പൊതുപ്രാഥമിക പരീക്ഷ ഉണ്ടാവില്ല. പ്രാഥമിക പരീക്ഷകളുടെ സിലബസ് തയ്യാറാക്കിയിട്ടുണ്ട്.

കെ. എ. എസ് 2020 പ്രിലിമിനറി പരീക്ഷയുടെ ഫലം ഈ മാസം 26ന്

കെ. എ. എസ് 2020 പ്രിലിമിനറി പരീക്ഷയുടെ ഫലം ആഗസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. പി എസ് സി  അഴിമതിരഹിതവും സ്വജനപക്ഷപാതരഹിതമായും തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കി വരുന്നത് കൃത്യമായ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായാണ്. വിവിധ സംവരണ വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ നിയമാനുസൃതം പി. എസ്. സി പ്രവർത്തിക്കുന്നു. പി. എസ്. സിയെ അപകീർത്തിപ്പെടുത്തുന്ന വിവരങ്ങളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദ്യോഗാർത്ഥികളും ചട്ടവിരുദ്ധമായി ഇത്തരം പ്രചരണങ്ങളുടെ ഭാഗമാകുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെയും തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പി. എസ്. സി അറിയിച്ചു. പി. എസ്. സിയിൽ ജോലി ലഭിക്കാനെന്ന പേരിൽ നിയമവിരുദ്ധമായി കമ്മീഷന്റെ പേര് ഒരു കരാറിൽ ഉൾക്കൊള്ളിച്ച സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More