ഏറ്റവും കൂടുതൽ രോ​ഗമുക്തരുള്ള രാജ്യം ഇന്ത്യയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മുക്തരുള്ള രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ.ഹർഷവർധൻ.  കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്, എങ്കിലും മരണ നിരക്ക് കുറവാണെന്ന് ഹർഷവർധൻ അഭിപ്രായപ്പെട്ടു. രണ്ട് ശതമാനത്തിൽ താഴെയാണ് രാജ്യത്തെ മരണ നിരക്കെന്നും അദ്ദേഹം പറഞ്ഞു.

1500 ഓളം കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 10 ലക്ഷം ടെസ്റ്റുകൾ നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇത് വലിയ കാൽവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.ഇതുവരെ ഇന്ത്യയിൽ ഏകദേശം മൂന്നര കോടി ടെസ്റ്റുകളാണ് നടത്തിയതെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,784  പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുമുന്‍പുള്ള 48 മണിക്കൂറില്‍ 1,37,914  ഉം ബുധനാഴ്ച 62,220 ഉം ആയിരുന്നു നിരക്ക്. കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്.

24  മണിക്കൂറിനുള്ളി 941 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. തൊട്ടു മുന്‍പുള്ള അഞ്ചു ദിവസങ്ങളില്‍ 4083 പേരാണ് മരണപ്പെട്ടത്. അതിനു തൊട്ടു മുന്‍പുള്ള 8 ദിവസങ്ങളിലെ കണക്കുപ്രകാരം 1,015- 922 - 863, - 887. -901,-916,- 885,- 810 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. അതായത് കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ്‌ മരണം 900 ആണെന്ന് പറയാം. ഇത് ആയിരത്തിലെത്താനുള്ള പ്രവണതയാണ് കാണുന്നത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More