പുതിയ ഹോട്ട് സ്‌പോട്ടുകള്‍ 30; ആകെ 599 ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചി (വാര്‍ഡ് 12), പനച്ചിക്കാട് (18), തീക്കോയി (13), പാമ്പാടി (17), ഉഴവൂര്‍ (12), വെള്ളൂര്‍ (14), മാടപ്പള്ളി (11), നെടുങ്കുന്നം (6), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), വള്ളിക്കോട് (12), കുളനട (1, 16 (സബ് വാര്‍ഡ്), 6), നിരണം 12), ഇലന്തൂര്‍ (2, 5), കോന്നി (13), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (12), കരുവാറ്റ (6), പെരുമ്പാലം (5, 10), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), എറണാകുളം ജില്ലയിലെ എലഞ്ഞി (7), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), വടശേരിക്കര (20 (സബ് വാര്‍ഡ്), 19), തൃശൂര്‍ ജില്ലയിലെ വെങ്കിടാങ്ങ് (സബ് വാര്‍ഡ് 9), പരിയാരം (8), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടി (സബ് വാര്‍ഡ് 13), കടലുണ്ടി (1, 4, 12, 13, 21), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ഇടുക്കി വണ്ടിപ്പെരിയാര്‍ (2, 3(സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ നെടുമ്പന (17), പോരുവഴി (3, 4), വയനാട് ജില്ലയിലെ പൂത്താടി (2, 4, 6, 7, 8 (സബ് വാര്‍ഡ്) ,11, 15, 16, 17, 18, 19, 22), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 599 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More