ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചു. ഒരു ഇന്ത്യൻ സൈനീകരന് പരുക്കുണ്ട്. ഇയാൾ സൈനീക ആശുപത്രിയിൽ ചികിത്സയിലാണ്. പുൽവാമയിലെ സദൂര എന്ന സ്ഥലത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുലർച്ചെ ഒരുമണിയോടെയാണ ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടെ നിന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. കരസേന, സിആർപിഎഫ്, ജമ്മുകാശ്മീർ പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്.
ജമ്മുകശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7 തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഷോപിയാനിലെ കിലൂറയിലുണ്ടായ ഏറ്റ്മുട്ടലിൽ 4 തീവ്രവാദികളെ വധിച്ചിരുന്നു.