മയക്കുമരുന്നു കേസിൽ നടി രാ​ഗിണി ദ്വിവേദിയുടെ വീട്ടിൽ റെയ്ഡ്

ബം​ഗളൂരു മയക്കുമരുന്നു കേസിൽ തെന്നിന്ത്യൻ നടി രാ​ഗിണി ദ്വിവേദി വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. എലഹങ്കയിലുള്ള നടിയുടെ ഫ്ലാറ്റിലാണ് റെയ്ഡ് നടത്തിയത്. രാ​ഗിണിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് രാ​ഗിണി അറിയിച്ചിരുന്നെങ്കിലും ക്രൈബ്രാഞ്ച് ഇതിന് അനുമതി നൽകിയില്ല. തൊട്ടുപിന്നലെയാണ് രാ​ഗിണിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.

മയക്കുമരുന്ന് കേസിൽ രാ​ഗിണിയുടെ സുഹൃത്തായ രവിശങ്കർ അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാ​ഗിണിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സാമൂഹ്യ പ്രവർത്തകനും സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കേസ് കന്നട സിനിമാ രം​ഗത്തേക്ക് നീങ്ങിയത്. കൊല്ലപ്പെട്ട സാമൂഹിക പ്രവർത്തക ​ഗൗരി ലങ്കേഷിന്റെ  സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്


Contact the author

Web Desk

Recent Posts

National Desk 4 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 11 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More