തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക ശാലയില്‍ സ്ഫോടനം. 7 പേര് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.
ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് കടലൂര്‍. അഗ്നിരക്ഷാ സേനസംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയാതായും ജില്ല പോലീസ് മേധാവി അറിയിച്ചു.