മാലിന്യസംസ്കരണം: കേരളത്തിന് ലോകബാങ്ക് സഹായം

തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് മാലിന്യ സംസ്കരണപദ്ധതി.  കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് ആകെ ചെലവ് കണക്കാക്കുന്നത് 2100 കോടി രൂപയാണ്. ഇതില്‍ 630 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ വഹിക്കുന്നത്. ബാക്കി 1470 രൂപയും ലഭ്യമാക്കുന്നത് ലോക ബാങ്ക് ആണ്. പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പയായതിനാൽ ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ശാക്തീകരണവും സാങ്കേതിക പിന്തുണയുമാണ് ആദ്യത്തേത്. പ്രാദേശിക പശ്ചാത്തല സൗകര്യങ്ങൾ, സാനിറ്റേഷൻ രംഗത്ത് അധിക വിഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് മറ്റ് സവിശേഷതകൾ.

ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പദ്ധതി കാലാവധി ആറുവർഷമാണ്. ഒന്നും രണ്ടും ഘടകങ്ങൾക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് നടത്തിപ്പ് മേൽനോട്ടം. 93

നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 183 ഗ്രാമപഞ്ചായത്തുകൾക്കും ഈ പ്രോജക്ടിന്റെ ഗുണം ലഭിക്കും. പ്രോജക്ടിന്റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകൾ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സർക്കാരിന്റേയും ലോകബാങ്കിന്റേയും മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താനും സർക്കാരിനെ സഹായിക്കാൻ കൺസൾട്ടന്റുകൾ ഉണ്ടാകും. ഗ്ലോബൽ ബിഡ്ഡിങിലൂടെയാണ് കൺസൾട്ടൻറുകളെ ഇതിനായി തിരഞ്ഞെടുക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More