ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെക്ക് കൊവിഡ്

ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെക്ക് കൊവിഡ്. കഴിഞ്ഞ ദിവസം വൈകിയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ യുവേഫ നാഷൻസ് ലീ​ഗിൽ നിന്ന് എംബാപ്പെ പിൻമാറി. എംബാപ്പെ നാട്ടിലേക്ക് മടങ്ങിയതായി ഫ്രഞ്ച് ഫുടബോൾ അധികൃതർ പറഞ്ഞു. ഫ്രാൻസിന്റെ അടുത്ത മത്സരം ക്രൊയേഷ്യയുമായണ്. അവസാനാ മത്സരത്തിൽ എംബാപ്പെയുടെ ​ഗോളിൽ സ്വീഡനെ ഫ്രാൻസ് മറികടന്നിരുന്നു. ഈ മത്സരത്തിന് തൊട്ട് മുമ്പ് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവായിരുന്നു. 

ഫ്രഞ്ച് ടീമിൽ കൊവിഡ് ബാധിതനാകുന്ന നാലാമത്തെ താരമാണ് 21 കാരനായ എംബാപ്പെ. എട്ട് ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.  എംബാപ്പെയുടെ ക്ലബായ പിഎസ്ജിയിലെ 7 കളിക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നു. സ്ട്രൈക്കർമാരയ ഏഞ്ചൽ ഡിമരിയ , നെയ്മർ എന്നിവർക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. ഫ്രഞ്ച് ലീ​ഗിൽ പിഎസ്ജിയുടെ അടുത്ത മത്സരം എംബാപ്പക്ക് നഷ്ടമാകും.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More