റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍. റിലയൻസ് റീട്ടെയിൽ വെൻ‌ചേഴ്സ് ലിമിറ്റഡ് യൂണിറ്റിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആമസോൺ ചർച്ചകൾ സജീവമാക്കിയതായി 'ദി ഇന്ത്യന്‍ എക്സ്പ്രസ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.

ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ആമസോണിന് ലഭിക്കും. ബ്ലൂംബെർഗ് സമാഹരിച്ച കണക്കുകൾ പ്രകാരം 20 ബില്യൺ ഡോളറാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത് ഇന്ത്യയില്‍ ഒരു കമ്പനി നിക്ഷേപിക്കുന്ന ഏറ്റവും വലിയ തുകയാകും.

വാര്‍ത്ത പുറത്തുവന്നതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം കുത്തനെ ഉയര്‍ന്നു. ഇന്നുച്ചയ്ക്ക് ഓഹരിമൂല്യം 4.2% ഉയർന്ന് 73.1588-ല്‍ എത്തി. എന്നാല്‍, നിക്ഷേപം സംബന്ധിച്ച് ആമസോണ്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More