യു എസ് ഓപ്പണ്‍ 2020: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കക്ക്

യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്‍ താരം നവോമി ഓസാക്ക കരസ്ഥമാക്കി. ഫൈനലില്‍ ബലാറസ് താരം വിക്ടോറിയ അസരങ്കയെയാണ് തോല്‍പ്പിച്ചത്. നവോമിയുടെ മൂന്നാം ഗ്രാന്‍ഡ് സ്‌ലാം കിരീടനേട്ടമാണ്. അദ്യ സെറ്റില്‍ ബലാറസ് താരത്തോട് സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ ശേഷം അതിശക്തമായ തിരിച്ചുവരവിലൂടെയാണ് നവോമി കിരീടം തന്റെ പേരിലാക്കിയത്. സ്‌കോര്‍: 1-6, 6-3,6-2

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരം മൂന്ന് സെറ്റുകള്‍കൊണ്ട് അവസാനിച്ചെങ്കിലും രണ്ട് മണിക്കൂറോളം കളി നീണ്ടുനിന്നു. നവോമിയുടെ രണ്ടാം യു എസ് ഓപ്പണ്‍ കിരീടമാണിത്. 2018ലാണ് താരം ആദ്യ യു എസ് ഓപ്പണ്‍ സ്വന്തമാക്കിയത്. അന്ന് ഫൈനലില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും നവോമി വിജയക്കുതിപ്പ് തുടര്‍ന്നു. ഇതോട താരത്തിന്റെ കരിയറില്‍ രണ്ട് യു എസ് ഓപ്പണും ഒരു ഓസ്‌ട്രേലിയന്‍ ഓപ്പണും അടക്കം മൂന്ന് ഗ്രാന്‍ഡ് സ്‌ലാമുകളായി.

ആദ്യ സെറ്റില്‍ അസരങ്കയുടെ ആധിപത്യം കണ്ട ഫൈനലില്‍ നവോമി തീര്‍ത്തും നിഷ്പ്രഭയായി. 12 അണ്‍ഫോഴ്‌സ്ഡ് എററുകളാണ് താരം വരുത്തിയത്. രണ്ടാം സെറ്റില്‍ ആദ്യപോയിന്റ് സ്വന്തമാക്കിയ അസരങ്ക കുതിപ്പ് തുടര്‍ന്നെങ്കിലും നവോമി കളിയിലേക്ക് തിരികെയെത്തി. ഒരുപടി മുന്നില്‍ നവോമി ആയിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് പിന്നെ കാണാന്‍ സാധിച്ചത്. പലപ്പോഴും ആഡ് പോയിന്റിലെത്തിയ മത്സരം പോയിന്റ് നേട്ടം ഇരുവരിലേക്കും മാറിമറിഞ്ഞു. അതാണ്‌ മൂന്ന് സെറ്റുകള്‍ മാത്രമുള്ള മത്സരം തീരാന്‍ രണ്ട് മണിക്കൂറോളം വേണ്ടിവന്നതും.

Contact the author

Sports Desk

Recent Posts

Sports Desk 1 year ago
Tennis

മകന് മുന്നില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; കണ്ണുകള്‍ നിറഞ്ഞ് സാനിയ മിര്‍സ

More
More
Sports Desk 2 years ago
Tennis

സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

More
More
Sports Desk 4 years ago
Tennis

തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

More
More
Sports Desk 4 years ago
Tennis

രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

More
More