രണ്ടാം വരവിൽ സാനിയക്ക് വിജയത്തുടക്കം

അമ്മയായതിന് ശേഷമുള്ള ആദ്യമത്സരത്തിൽ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ജയം. ഹൊബാർട്ട് ഇന്റർനാഷ്ണൽ വനിതാ ഡബിൾസിൽ സാനിയ-കിചെനോക്ക് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. കാറ്റോ-കാലാഷ്നിക്കോവ സംഖ്യത്തെയാണ് ഇരുവരും തോൽപ്പിച്ചത്. 2017 ഒക്ടോബറിലാണ് സാനിയ അവസാനമായി കോർട്ടിൽ ഇറങ്ങിയത്. രണ്ട് മാസം മുമ്പാണ് സാനിയ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.  ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് സാനിയ വീണ്ടും കോർട്ടിൽ ഇറങ്ങുന്നത്.

ആദ്യ സെറ്റിലെ തോല്‍വിയോടെ സാനിയയുടെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും പങ്കാളിയും ചേര്‍ന്ന് സ്വന്തമാക്കി തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറിലും സാനിയയും നാദിയയും മികവ് തുടര്‍ന്നതോടെ എതിരാളികള്‍ മുട്ടുമടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡിയായ ക്രിസ്റ്റിന മക്‌ഹെല്‍, വനിയ കിങ് എന്നിവരാണ് എതിരാളികള്‍.

Contact the author

Sports Desk

Recent Posts

Sports Desk 1 year ago
Tennis

മകന് മുന്നില്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല; കണ്ണുകള്‍ നിറഞ്ഞ് സാനിയ മിര്‍സ

More
More
Sports Desk 2 years ago
Tennis

സാനിയ മിര്‍സ ടെന്നീസ് കളം വിടുന്നു

More
More
Sports Desk 3 years ago
Tennis

യു എസ് ഓപ്പണ്‍ 2020: വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കക്ക്

More
More
Sports Desk 4 years ago
Tennis

തിരിച്ചു വരവിൽ സാനിയക്ക് കിരീട നേട്ടം

More
More