പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ

പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ. ഹിന്ദുക്കളെയും, സിഖുകാരെയും, ക്രിസ്ത്യാനികളെയും മറ്റ് വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെയും നിരന്തരം വേട്ടയാടുന്ന ഇസ്ലാമാബാദിന് മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയാൻ യാതൊരു അർഹതയും ഇല്ലെന്നും ഇന്ത്യ പറഞ്ഞു. മനുഷ്യാവകാശ കൗൺസിലിന്റെ (എച്ച്ആർസി) 45-ാമത് സെഷനിൽ പാകിസ്ഥാൻ നടത്തിയ പ്രസ്താവനകൾക്ക് മറുപടിയായാണ് ഇന്ത്യൻ പ്രതിനിധി ഇക്കാര്യം പറഞ്ഞത്.

സ്വാർത്ഥ താല്പര്യങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് പാകിസ്ഥാന്റെ പതിവാണെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ജമ്മു കശ്മീരിൽ യുദ്ധം ചെയ്യാൻ മാത്രമായി പതിനായിരക്കണക്കിന് തീവ്രവാദികളെ പരിശീലിപ്പിച്ചതിൽ അഭിമാനിക്കുന്ന പ്രധാനമന്ത്രിയുള്ള രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ, സിന്ധ് എന്നിവിടങ്ങളിലെ ജനങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. പാകിസ്താൻ തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനെ കുറിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ പോലും ആശങ്കപ്പെട്ടതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനായി എച്ച്ആർ‌സിയുടെ സംവിധാനങ്ങളും പ്ലാറ്റ്ഫോമുകളും ദുരുപയോഗം ചെയ്യുകയാണ് പാക്കിസ്ഥാന്‍ എന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്(ഒഐസി) നിയമപരമായ അവകാശമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഒഐസിയുടെ അധികാരം പാകിസ്ഥാൻ ദുരുപയോഗം ചെയ്യുന്നതായും ഇന്ത്യ ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More