ഇമേജസ് ഓഫ് എന്‍കൌണ്ടര്‍ - കൊറോണക്കാലത്തെ ഫോട്ടോ പ്രദര്‍ശനം

കല്‍പ്പറ്റ: സ്ഥലം, ദൂരം, സമയം തുടങ്ങി മനുഷ്യന്റെ ജീവിത തത്രപ്പാടുകളെ നിര്‍ണ്ണയിക്കുന്ന പലവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരുതരം അനിശ്ചിത നിശ്ചലാവസ്ഥ ലോകത്താകെ കൊണ്ടുവന്ന കൊറോണ വൈറസിന്‍റെ കാലത്തും മനുഷ്യന് ഇഛകളില്‍ നിന്ന്, കലാപരതയില്‍ നിന്ന് മോചനമില്ല. മനുഷ്യേഛകളെ പ്രശ്നവല്‍ക്കരിച്ച ബുദ്ധമാര്‍ഗ്ഗം പോലും കലാപരമായ ആവിഷ്ക്കാരത്തിന്റെ ഇഛകളില്‍ നിന്ന് വിമോചിതമല്ലെന്ന വായന പ്രസക്തമാണ്. അതുകൊണ്ടുതന്നെ പ്രതീതി യാഥാര്‍ഥൃം എന്ന് തെറ്റായി അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്ന,  യാഥാര്‍ഥൃത്തെ അതിലംഘിച്ച് അതിയാഥാര്‍ഥൃമായി പരാവര്‍ത്തനം ചെയ്യപ്പെട്ട സൈബര്‍ ലോകം മുഖ്യധാരയായി മാറുകയാണ്. കൊറോണക്കാലത്ത് മനുഷ്യരുടെ എല്ലാ വ്യവഹാരങ്ങളും അങ്ങോട്ട്‌ മാറുകയാണ്. അവിടെയാണ് കലാപ്രവര്‍ത്തനങ്ങളും ഇപ്പോല്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ഇമേജസ് ഓഫ് എൻകൗണ്ടർ ഈ ദിശയിലുള്ള ഒരു ചുവട് വെയ്പ്പാണ്.

ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫിയുടെ (ഇ.ടി.പി) ആഭിമുഖ്യത്തിലാണ് ഇമേജസ് ഓഫ് എൻകൗണ്ടർ (Images of Encounter) എന്ന പേരിൽ ഓൺലൈൻ ഫോട്ടോഗ്രാഫി പ്രദർശനം ഈ മാസം 15 ന് ആരംഭിച്ചിരിക്കുന്നത്.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഫോട്ടോഗ്രാഫർമാരെ ഒരുമിച്ച്‌ കൂട്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു മുൻനിര സംഘടനയാണ് ഇ.ടി.പി. ഫോട്ടോഗ്രാഫി മേഖലയിലെ ഏറ്റവും മികച്ചതും, നൂതനവുമായ ആശയങ്ങൾ പിന്തുടരാനും, പുതിയ ശൈലികൾ വളർത്തിയെടുക്കാനും  ഇ.ടി.പി. ബദ്ധശ്രദ്ധരാണെന്നും ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി മാനജിംഗ് ഡയരക്ടരും പ്രമുഖ ഫോട്ടോഗ്രാഫറുമായ അബുല്‍ കലാം ആസാദ് പറഞ്ഞു.

അപ്രതീക്ഷിതവും, ആകസ്മികവുമായ സംഭവങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിടുന്നത്. ഇത്തരം ആകസ്മിക സംഭവങ്ങൾക്ക് കലാകാരന്മാരെയും, അവരുടെ സൃഷ്ടികളെയും സ്വാധീനിക്കുന്നതിൽ വലിയ പങ്കുണ്ട്. ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം എൻകൗണ്ടർ എന്ന വാക്കിന് ഒരുപാട് പ്രാധാന്യമുണ്ട്. പുറത്ത് പ്രവർത്തന മേഖലയിലും, അകത്ത് ഡാർക്ക് റൂമിലും, കംപ്യൂട്ടറിലും ഒരു ഫോട്ടോഗ്രാഫർ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് അയാളുടെ സൃഷ്ടികളെ നിർവചിക്കുന്നത്. ഈ സംഭവങ്ങളിൽ ചിലത് സന്തോഷം നൽകുന്നതായിരിക്കാം, മറ്റുചിലത് നിരാശാജനകവുമാകാം. അവ ഏതുതരത്തിൽ ഉള്ളതായാലും, ഒരു ഫോട്ടോഗ്രാഫർ തിരഞ്ഞെടുക്കുന്ന പാതയിൽ അത്തരം അനുഭവങ്ങൾ ഒരുപാടുണ്ടാകും. ഇമേജസ് ഓഫ് എൻകൗണ്ടർ ഇത്തരത്തിലുള്ള ആകസ്മിക സംഭവങ്ങളുടെ കഥയാണ്. 

ലോകമെമ്പാടുമുള്ള പല മികച്ച ഫോട്ടോഗ്രഫര്‍മാര്‍ക്കൊപ്പം ഈ പ്രദർശനത്തില്‍ ഉയർന്നുവരുന്ന പല ഫോട്ടോഗ്രാഫർമാരും, ഫോട്ടോ ആർട്ടിസ്റ്റുകളും ഈ പ്രദർശനത്തിൽ പങ്കാളികൾ ആകുന്നുണ്ട്. കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാകുന്ന അവസരത്തിൽ ഈ പ്രദർശനം വലിയ രീതിയിൽ വിവിധ വേദികളിൽ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ലിന ഇസ്സ, നവീൻ ഗൗതം, വിനീത് ഗുപ്ത, അലക്‌സ് ഫെർണാണ്ടസ്, പാർഥിവ് ഷാ, റോബർട്ട് നിക്കേൽസ്ബർഗ്, മാർട്ടിൻ പാർ, യാനിക്ക് കോർമ്മിയർ, റാണിയ മതർ, രാമു അരവിന്ദൻ, ഷിൻജി പെങ്, സ്വരത് ഘോഷ്, താഹ അഹമ്മദ്‌, ടി നാരായൺ, അരുൺ ഇൻഹാം, റമിത് കുഞ്ഞിമംഗലം, ദിനേഷ് ഖന്ന, ദേബ്മല്യ റേ ചൗധരി, മുകുൾ റോയ്, സുനിൽ ഗുപ്ത, നിക് ഒസ, ആർ ആർ ശ്രീനിവാസൻ, പുനലൂർ രാജൻ, അബുൽ കലാം ആസാദ്, ഷിബു അറക്കൽ, റാം റഹ്മാൻ, ഫാബിയൻ ഷാരോ, ഡേവിഡ് ബേറ്റ്, ചന്ദൻ ഗോമസ്. തുടങ്ങിയ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളാണ്‌ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. www.imagesofencounter.com ല്‍ കയറി പ്രദര്‍ശനം കാണാം.

Contact the author

Cultural Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More