അനുരാ​ഗ് കശ്യപിനെതിരെ പീഡന പരാതിയുമായി നടി

പ്രമുഖ സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരെ പീഡന പരാതിയുമായി നടി. നടി പായൽ ഘോഷാണ് അനുരാ​ഗ് കശ്യപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അനുരാ​ഗ് കശ്യപ് ഏറെ മോശമായി പെരുമാറിയെന്നും പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും പായൽ ട്വിറ്റ് ചെയ്തു. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാ​ഗ് ചെയ്തിട്ടുണ്ട്. കലാകാരന് പിന്നിലെ രാക്ഷസനെ രാജ്യത്തിന് മുന്നിൽ വെളപ്പെടുത്തണമെന്നും, തന്റെ ജീവൻ അപകടത്തിലാകുമെന്ന് അറിയാമെന്നും ട്വിറ്ററിൽ പായൽ കുറിച്ചിട്ടുണ്ട്. 

ആറ് വർഷം മുമ്പാണ് അനുരാ​ഗ് തന്നോട് മോശമായി പെരുമാറിയത്. സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ല.- പായൽ ഘോഷ് പറഞ്ഞു.

പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണാ റനൗട്ട് രം​ഗത്തെത്തി. മിടൂ ഹാഷ് ടാ​ഗോടു കൂടി പാലയിന്റെ ട്വീറ്റ് പങ്കുവെച്ച കങ്കണ അനുരാ​ഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

30 കാരിയായ പായൽ ഘോഷ്  തെലു​ങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബം​ഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രം​ഗത്ത് എത്തിയത്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More