യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്നു; 22 മരണം

യുക്രെയിനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെയുളള 22 പേര്‍ മരിച്ചു. അന്റോണോവ്-26 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. യുക്രെയിനിലെ ഖാര്‍കിവിനു സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8.50നായിരുന്നു സംഭവം. കര്‍കൈവിലെ വ്യോമസേനാ സര്‍വകലാശാലയിലെ സൈനിക വിദ്യാര്‍ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ആകെ 27 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും യുക്രെയിന്‍ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്‌ചെങ്കോ പറഞ്ഞു. വിമാനാപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജെറാഷ്‌ചെങ്കോ അറിയിച്ചു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ശനിയാഴ്ച അപകട സ്ഥലം സന്ദര്‍ശിക്കും. 

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More