സൈനീകമായും സാമൂഹികമായും നവീനമായ ആശയങ്ങള്‍ പിന്തുടരേണ്ട ഒരു അടിയന്തിര സാഹചര്യമാണ് രാജ്യത്ത് നിലവില്‍ ഉണ്ടായിരിക്കുന്നതെന്ന് സെലെന്‍സ്കി പറഞ്ഞു.
എസ്റ്റോണിയയുടെയും ലാത്വിയയുടെയും അതിർത്തിക്കടുത്തുള്ള പിസ്കോവിൽ, നാല് Il-76 സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവനും രാജ്യത്തെ അതി സമ്പന്നനുമായ പ്രിഗോസിന്‍ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവില്‍ ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യക്ക് ഓര്‍ക്കാപ്പുറത്തേറ്റ തിരിച്ചടിയാണ് ആഭ്യന്തര യുദ്ധം.
'പുടിന്റെ ഭരണം ദുര്‍ബലമായിത്തുടങ്ങും. അപ്പോള്‍ വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുളള കാരണവും അവര്‍ കണ്ടെത്തും
അമേരിക്കന്‍ പ്രസിഡന്റ് വിദേശയാത്രകള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഒഴിവാക്കി എയര്‍ഫോഴ്‌സ് സി 32 വിമാനത്തിലാണ് ബൈഡന്‍ യാത്രതിരിച്ചത്
വിശ്വസിക്കാന്‍ പ്രയാസമാണ്. റഷ്യയൂടെ ക്രൂരമായ യുദ്ധം ആരംഭിച്ചിട്ട് മുന്നൂറുദിനങ്ങള്‍ കഴിഞ്ഞു. ഒരു രാഷ്ട്രമായി നിലനില്‍ക്കാനുളള യുക്രൈന്റെ അവകാശത്തിനുമേലാണ് പുടിന്‍ ആക്രമണം നടത്തിയത്
തലസ്ഥാനമായ കീവ്, ഒരു സര്‍വകലാശാല അങ്കണം, മൈതാനം എന്നിവിടങ്ങളിലാണ് മിസൈല്‍ പതിച്ചത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യ കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം നടത്തിയ അതിരൂക്ഷമായ ആക്രമണത്തില്‍ ഇന്നലെ( തിങ്കള്‍) മാത്രം തൊണ്ണൂറോളം മിസൈലുകള്‍ പ്രയോഗിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍
യുക്രൈന്റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ
പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അമേരിക്ക പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ സെലന്‍സ്കി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക.
റഷ്യയിലേയും എസ്റ്റോണിയയിലേയും പുടിൻ ഭരണകൂടത്തെ പിന്തുണക്കുന്ന മനുഷ്യ വിരുദ്ധരോടുള്ള പ്രതിഷേധമാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പിന്നീട് പറഞ്ഞു. 'റഷ്യൻ പട്ടാളക്കാർ ഉക്രെയ്നിൽ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.
പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗെയുമായി പ്രത്യക്ഷത്തില്‍ തന്നെ ഇടഞ്ഞ പുട്ടിന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ നാരിഷ്കിനെ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ നിസാരമായി കൈകാര്യം ചെയ്തവസാനിപ്പിക്കാമായിരുന്ന യുക്രൈന്‍ യുദ്ധം ഈ വിധത്തില്‍ നീട്ടിക്കൊണ്ടുപോയി റഷ്യക്ക് പരിക്കേല്‍ക്കുന്നതിലേക്ക് എത്തിച്ചത് ഇത്തരക്കാരുടെ വീഴ്ച്ചയാണ് എന്ന വിലയിരുത്തലാണ് പുട്ടിനുള്ളത്
ലോസ് അഞ്ചലന്‍സിലെ ഡോല്‍ബി തിയേറ്ററിലാണ് 94-ാം ഓസ്ക്കാര്‍ പുരസ്ക്കാര ചടങ്ങ് നടക്കുന്നത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വില്‍ സ്മിത്താണ്. കിങ് റിച്ചാര്‍ഡ് എന്ന സിനിമയിലെ അഭിനയമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ ഭാര്യയെ കളിയാക്കിയ
അന്ന് നടത്തിയിരുന്നത്. ബങ്കറിലായിരുന്ന നവീന്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
ആദ്യ ചര്‍ച്ചക്ക് ശേഷവും റഷ്യ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ആ സമയത്ത് ക്വീവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവാദം നല്‍കിയിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഈ സമയത്ത് രക്ഷപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
അതേസമയം, നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തി. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും യുക്രൈന്‍റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു സെലന്‍സ്കി നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. എന്നാല്‍ നാറ്റോ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
ഇപ്പോഴും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളുമായെങ്കിലും കൃത്യമായി ആശയവിനിമയം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എത്ര വിദ്യാർത്ഥികളെ ഇതുവരെ ഒഴിപ്പിച്ചു, എത്ര പേർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്,
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്.
വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കാത്തവരാണെന്ന കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ പ്രസ്തവാനക്കെതിരെയാണ് എം കെ സ്റ്റാലിന്‍റെ പ്രതികരണം. യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പ്ലസ് ടു വില്‍ 97 % മായിരുന്നു മാര്‍ക്ക്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ നവീന് കഴിഞ്ഞില്ല. തന്‍റെ വിദ്യാഭ്യാസത്തിനായി ആ വിദ്യാര്‍ഥി യുക്രൈന്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സെലന്‍സ്കി ഭരണകൂടം രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി നല്‍കിയ തോക്കുകള്‍ ഉപയോഗിച്ച് അക്രമകാരികള്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. നിരവധി പേരാണ് സ്വന്തം രാജ്യത്തിലെ പൌരന്മാരുടെ അതിക്രമത്തില്‍ മരിച്ചു വീഴുകയും പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്. യുദ്ധത്തിനിടയിലും രാജ്യത്ത് ബലാത്സംഗം, മോഷണം പോലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ലിറ വീഡിയോയില്‍ പറയുന്നു. ഒരു ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന അക്രമകാരികളാണ് അവര്‍.
അതേസമയം, രാജ്യതാത്പര്യത്തിന്‍റെ ഭാഗമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. യുക്രൈനിനെതിരായ റഷ്യയുടെ നടപടിയെ വിമർശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെന്നതും ശരിയാണ്. യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യക്ക് അഗാധമായ വേദനയുണ്ട്.
ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആദ്യം ബലാറസില്‍ വെച്ച് ചര്‍ച്ചക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ അറിയിച്ചിരുന്നെങ്കിലും റഷ്യന്‍ സേന തന്ത്രപ്രധാനമായ ഭാഗങ്ങളിലേക്ക് കടന്നത് യുക്രൈനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട ചര്‍ച്ചക്ക് യുക്രൈന്‍ തയ്യാറായിരിക്കുന്നത്.
പുട്ടിൻ പഴയ കെ ജി ബി തലവനാണ്. അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ഞാൻ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ച് പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ, സാമ്രാജ്യത്ത മേൽക്കോയിമയുടെ രാഷ്ട്രമാണ്. അവിടെ നിന്നും നീതി ആരും പ്രതീക്ഷിക്കുന്നില്ല. - പി ബാലചന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കല്ല ഫോട്ടോ ഷൂട്ടിനാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധഭീതി മൂലം വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ പൌരന്‍മാരാണ് യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമം നടത്തുന്നത്. ഈ ശ്രമങ്ങളെയെല്ലാം ഫോട്ടോ ഷൂട്ടാക്കി മാറ്റാനാണ് പ്രധാനമന്ത്രി
ഇന്ത്യന്‍ എംബസിയില്‍ വളരെ പരിമിതമായ ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. അവരുടെ ജോലികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നലെ മാത്രം 1000 ലധികം വിദ്യാര്‍ഥികളെയാണ് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടത്. ഖാർകീവിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പോളണ്ടിന്‍റെ
ഇന്ന് രാവിലെ നടന്ന ഷെല്ലാ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടുവെന്ന വാര്‍ത്ത വളരെ വേദനയോടെ പങ്കുവെക്കുന്നു . വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബത്തിന്‍റെ ദുഖത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു - വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് യുക്രൈന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സൈനീകരെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തിന് മുന്‍പില്‍ യുക്രൈന്‍ ഒറ്റപ്പെടുകയായിരുന്നു. യുദ്ധത്തില്‍ രാജ്യത്തെ രക്ഷിക്കാനായി സാധാരണ പൗരന്മാര്‍ക്കും യുക്രൈന്‍ ഭരണകൂടം തോക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് യുദ്ധത്തിനായി വിദേശ പൌരന്മാരെയും യുക്രൈന്‍ ക്ഷണിക്കുന്നത്.
രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കുറെയധികം ആളുകളാണ് മരണപ്പെടുക. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുക. ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് മുന്‍പോട്ടു പോകാന്‍ സാധിക്കില്ല. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനും രക്തചൊരിച്ചിലിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, എന്നാൽ 21ാം നൂറ്റാണ്ട് സംഭാഷണത്തിന്‍റെയും സമാധാനത്തിന്‍റെതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രൈന്‍ അതിര്‍ത്തിയിലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ എത്തണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി
അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി ഉപയോഗിക്കണമെന്നാണ് പറയുന്നത്. പക്ഷെ പലരുടെ കൈയിലും അതിര്‍ത്തിയില്‍ എത്താനുള്ള പണം ഇല്ലാ എന്നതാണ് വസ്തുത. ഇതുവരെ വിദ്യാര്‍ത്ഥികളുടെ പത്ത് ശതമാനത്തെ മാത്രമാണ് യുക്രൈനില്‍
പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ 320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ. ഡ്യൂമയിലെ
മിഖൈല്‍ മാറ്റ് വീവ് പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനമായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും യുദ്ധത്തിനെതിരെ റഷ്യന്‍ ജനത രംഗത്തെത്തിയിരുന്നു. യുദ്ധം രാജ്യത്തിന് ആവശ്യമില്ല, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയാണ് ആയിരങ്ങള്‍ തടിച്ചുകൂടിയത്. യുദ്ധത്തിനെതിരെ അണിനിരന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.
ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോവുകയായിരുന്നു. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണുപോകുന്നുണ്ടായിരുന്നു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് ഞങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത് - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
താന്‍ യുക്രൈന്‍ വിട്ടു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി. താനൊരിക്കലും രാജ്യം വിട്ട് പോകില്ലെന്നും അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍ക്ക് യുക്രൈന്‍- റഷ്യ വിഷയത്തില്‍ നിഷ്പക്ഷമമായ നിലപാടാണുളളത്. ഇരുരാജ്യങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണം
പാലസ്തീനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ ഇസ്രായേലിനൊപ്പം ഉക്രയിൻ നിന്നത് എന്തിനാണ്? ക്യൂബൻ മണ്ണിൽ സോവിയറ്റ് മിസൈൽ എത്തുമ്പോൾ അമേരിക്ക അസ്വസ്ഥപ്പെട്ടത് എന്തിനാണ്? രാജ്യ താത്പര്യത്തിൻ്റെ ഉൻമാദം പൂക്കാത്ത സന്ധികൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്
കൊണ്ടുവന്ന് അസ്ഥീകരിക്കുകയും ശിഥിലീകരിക്കുകയും ചെയ്ത ചരിത്രത്തോളം വേരുകളുണ്ട്. റീഗൺ ഭരണകൂടം റാൺസ് കോർപ്പറേഷൻ പോലുള്ള സിഐഎ പ്രോക്ത സ്ഥാപനങ്ങളെ ഉപയോഗിച്ചാണല്ലോ സോവ്യറ്റ് ചെമ്പടയിൽ വരെ നുഴഞ്ഞു കയറി വംശീയത ഇളക്കി വിട്ടത്. യുഎസ് എസ് ആറിനെ യെൽട്സിൽ മുതൽ പുടിൻ വരെയുള്ള പഴയ ഗ്രേറ്റ്റഷ്യൻ ബൂർഷാദേശീയബോധത്തിൽ വിജ്രംഭിത വീര്യന്മാരാകുന്ന ഭരണാധികാരികളെ അവരോധിച്ച് ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്.
രാജ്യത്തെ സംരക്ഷിക്കാന്‍ ഒറ്റക്കാണ് പോരാടുന്നതെന്നും കൂടെ പൊരുതാന്‍ ആരെയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പൊരുതുകയാണ്.
യുദ്ധം ആരംഭിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അയക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ പൗരന്മാരെ കൊണ്ടു വരുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളിലെ റോഡ് മാര്‍ഗം
അതേസമയം, യുക്രൈന്‍ -റഷ്യ യുദ്ധം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ 800 സൈനീകരെ വധിച്ചതായി യുക്രൈന്‍ അറിയിച്ചു. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തുവെന്ന് യുക്രൈന്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം
ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പൊരുതുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ ആരാണുളളത്. ആരെയും ഞാന്‍ കാണുന്നില്ല
യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്.
റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞുവെന്നും കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ പുടിന്‍ രാജ്യത്തെ അഭിസംബോധന
അതേസമയം യുക്രെയ്‌നെതിരായ നീക്കത്തിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അമേരിക്ക നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
കിഴക്കന്‍ നഗരമായ കര്‍കൈവിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. യുക്രെയിനിലെ ഖാര്‍കിവിനു സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8.50നായിരുന്നു സംഭവം. കര്‍കൈവിലെ വ്യോമസേനാ സര്‍വകലാശാലയിലെ സൈനിക വിദ്യാര്‍ഥികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന 176 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല.