ജീവനക്കാരുടെ സുരക്ഷ: ബിബിസി റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

റഷ്യ -യുക്രൈന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയിലെ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബിബിസി. റഷ്യയില്‍ ജോലി ചെയ്യുന്ന ബിബിസിയുടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ബിബിസിയുടെ റഷ്യന്‍ വെബ്‌സൈറ്റിന്‍റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തന്നെ തടഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ ഭാഷയില്‍ തന്നെ മറ്റ് സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നത് തുടരുമെന്ന് ബിബിസി അറിയിച്ചു. "ഞങ്ങളുടെ സ്റ്റാഫുകളുടെ ജീവന്‍ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. യുദ്ധം നടക്കുന്നുവെന്ന കാരണത്താല്‍ മനുഷ്യ ജീവനുകളെ പണയം വെക്കാന്‍ സാധിക്കില്ലെന്ന്" ബി ബി സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി പ്രസ്താവനയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തി. റഷ്യക്ക് യുക്രൈന്‍ ആക്രമിക്കാന്‍ നാറ്റോ സഹായം ചെയ്യുകയാണെന്നാണ് സെലന്‍സ്കിയുടെ ആരോപണം. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും യുക്രൈന്‍റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു സെലന്‍സ്കി നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. നാറ്റോ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. നോ ഫ്ലൈ സോണ്‍ കൊണ്ട് യുക്രൈന്‍ ഉദ്ദേശിക്കുന്നത് യുദ്ധ വിമാനങ്ങളെ വെടിവെച്ച് താഴെയിടുകയെന്നാണ്. അത് യുറോപ്പിലേക്ക് മുഴുവന്‍ യുദ്ധം വ്യാപിക്കുന്നതിന് കാരണമാകുമെന്നും നാറ്റോ അറിയിച്ചു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More