പുടിനും കിമ്മും തമ്മിലുള്ള ചര്‍ച്ചയില്‍ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവും പങ്കെടുക്കുന്നുണ്ട്. സെർജി ഷോയിഗു കഴിഞ്ഞ ജൂലൈയിൽ ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നു
എസ്റ്റോണിയയുടെയും ലാത്വിയയുടെയും അതിർത്തിക്കടുത്തുള്ള പിസ്കോവിൽ, നാല് Il-76 സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
പുതിയ നിയമമനുസരിച്ച് ട്രാന്‍സ് ജന്‍ഡര്‍ (എല്‍.ജി.ബി.ടി) സമൂഹത്തില്‍ പെട്ടവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ പാടില്ല. പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ ലിംഗമാറ്റം നടത്തിയിട്ടുണ്ട് എങ്കില്‍ അവരുടെ വിവാഹം അസാധുവാകും.
റഷ്യയുടെ സുഖോയ് 34 യുദ്ധവിമാനമാണ് ഉക്രൈന് എന്ന് തെറ്റിദ്ധരിച്ച് സ്വന്തം മണ്ണില്‍ ബോംബ് വര്‍ഷിച്ചത്. ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
യുക്രൈനില്‍നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയതുള്‍പ്പെടെയുളള യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് പുടിനെതിരെ അന്താരാഷ്ട്രകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
'പുടിന്റെ ഭരണം ദുര്‍ബലമായിത്തുടങ്ങും. അപ്പോള്‍ വേട്ടക്കാര്‍തന്നെ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുളള കാരണവും അവര്‍ കണ്ടെത്തും
വിശ്വസിക്കാന്‍ പ്രയാസമാണ്. റഷ്യയൂടെ ക്രൂരമായ യുദ്ധം ആരംഭിച്ചിട്ട് മുന്നൂറുദിനങ്ങള്‍ കഴിഞ്ഞു. ഒരു രാഷ്ട്രമായി നിലനില്‍ക്കാനുളള യുക്രൈന്റെ അവകാശത്തിനുമേലാണ് പുടിന്‍ ആക്രമണം നടത്തിയത്
പുടിന്റെ ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ക്യാൻസർ സ്ഥിരീകരിച്ചിരുന്നെന്നും അതിന്റെ ഫലമായിട്ടാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസർജനം സംഭവിച്ചതെന്നും
തലസ്ഥാനമായ കീവ്, ഒരു സര്‍വകലാശാല അങ്കണം, മൈതാനം എന്നിവിടങ്ങളിലാണ് മിസൈല്‍ പതിച്ചത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യ കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം നടത്തിയ അതിരൂക്ഷമായ ആക്രമണത്തില്‍ ഇന്നലെ( തിങ്കള്‍) മാത്രം തൊണ്ണൂറോളം മിസൈലുകള്‍ പ്രയോഗിച്ചതായി വാര്‍ത്താമാധ്യമങ്ങള്‍
ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം കടുത്തതായിരിക്കുമോ എന്ന കാര്യത്തിലും സര്‍വ്വേഫലം നിഗമനത്തിലെത്തിച്ചേരുന്നുണ്ട്. ആയിരത്തി മുന്നൂറിലധികം കമ്പനികളുടെ സി ഇ ഒ മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക മാന്ദ്യമുണ്ടാകും എന്നുതന്നെയാണ് (86%) പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് കടുത്തതായിരിക്കുമെന്ന്
മൈക്രോസോഫ്റ്റ്, യാഹു, ഫേസ്ബുക്ക്, ഗൂഗിള്‍, പാല്‍ടോക്, യൂട്യൂബ്, സ്‌കൈപ്പ് തുടങ്ങി ഒന്‍പതോളം കമ്പനികളുടെ സര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്ക ചോര്‍ത്തുന്നു എന്നായിരുന്നു സ്‌നോഡന്റെ വെളിപ്പെടുത്തല്‍.
നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ (അവസാനത്തെ) ജനറൽ സെക്രട്ടറിയായിരുന്നു. 1917-ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം ജനിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഗോർബച്ചേവ്. 1990-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നല്‍കി ലോകം അദ്ദേഹത്തിന്‍റെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്.
യുക്രൈന്റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ
പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അമേരിക്ക പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ സെലന്‍സ്കി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
റഷ്യൻ ഊർജ വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായി യുക്രൈന്‍റെ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാ
റഷ്യയെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും യുക്രൈന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല. റഷ്യ നടത്തിയത് പൗരന്മാരെ ലക്ഷ്യം വെച്ചുള്ള അതിക്രമമാണെന്നും പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തെ ജി 7 രാജ്യങ്ങളും അപലപിച്ചു.
ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ലെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക.
ലോകത്തെ തന്നെ ഒരു പ്രധാന വിപണിയില്‍ നിന്നുമാണ് കമ്പനി പിന്മാറുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമാണ്. എന്നാല്‍ യുക്രൈന്‍ ജനതയുടെ വേദന കാണാതിരിക്കാന്‍ സാധിക്കില്ല. മക്ഡൊണാൾഡ്സിലെ തൊഴിലാളികളുടെ ശമ്പളം മുടങ്ങില്ല. പരസ്യ ബോര്‍ഡുകളും കമാനങ്ങളും നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു.
കുട്ടികളും സ്ത്രീകളുമാണ് എക്കാലത്തും യുദ്ധത്തിന്റെ ഇരകള്‍. യുദ്ധം 'വേണോ വേണ്ടേ' എന്ന തീരുമാനത്തില്‍ യാതൊരു പങ്കുമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവര്‍ കൂടിയ ഇരകളായിത്തീരുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധത്തിലും സ്ഥിതി വ്യത്യസ്തമാകാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ഹൃദയഭേദകമായ നിരവധി കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
റഷ്യയിലേയും എസ്റ്റോണിയയിലേയും പുടിൻ ഭരണകൂടത്തെ പിന്തുണക്കുന്ന മനുഷ്യ വിരുദ്ധരോടുള്ള പ്രതിഷേധമാണ് തങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പിന്നീട് പറഞ്ഞു. 'റഷ്യൻ പട്ടാളക്കാർ ഉക്രെയ്നിൽ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.
പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗെയുമായി പ്രത്യക്ഷത്തില്‍ തന്നെ ഇടഞ്ഞ പുട്ടിന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ നാരിഷ്കിനെ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ നിസാരമായി കൈകാര്യം ചെയ്തവസാനിപ്പിക്കാമായിരുന്ന യുക്രൈന്‍ യുദ്ധം ഈ വിധത്തില്‍ നീട്ടിക്കൊണ്ടുപോയി റഷ്യക്ക് പരിക്കേല്‍ക്കുന്നതിലേക്ക് എത്തിച്ചത് ഇത്തരക്കാരുടെ വീഴ്ച്ചയാണ് എന്ന വിലയിരുത്തലാണ് പുട്ടിനുള്ളത്
ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യന്‍ സേനയുടെ കൈയ്യില്‍ നിന്നും നിരന്തരമായ പോരാട്ടത്തിലൂടെ തിരികെ പിടിക്കാന്‍ യുക്രൈന് സാധിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി അതിക്രൂരമായ പീഡനത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്.
യുക്രൈനില്‍ കഴിഞ്ഞ 20 ദിവസങ്ങളിലായി ഓരോ ദിവസവും 70,000-ത്തിലധികം കുട്ടികൾ അഭയാർത്ഥികളായി മാറുകയാണ്. കുട്ടികള്‍ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. നിരപരാധികളായ ഒരു പാട് പേര്‍ക്കാണ് ജീവനും സ്വത്തും നഷ്ടമാകുന്നത്. രാജ്യത്തെ 65 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ വലിയ ഭീഷണിയാണ് നേരിടുന്നത്.
ഇന്നലെയുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ മരണപ്പെട്ടവരില്‍ എറെയും സാധാരണക്കാരാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി ലിവീവ് ഗവര്‍ണര്‍ മാക്‌സിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, ഈ കുഞ്ഞുങ്ങള്‍ പലവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു
റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ തെരുവുകളില്‍ കുഞ്ഞുജീവനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എട്ടുവയസുകാരിയായ ആലീസ് മുത്തശ്ശന്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഖിര്‍ക്കയിലെ തെരുവില്‍ കൊല്ലപ്പെട്ടു
യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മാനുഷിക പരിഗണ ഇപ്പോള്‍ ആവശ്യമാണ്. ഓരോ മണിക്കൂര്‍ കഴിയും തോറും രാജ്യത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി വരുന്നു . യുദ്ധം ഭ്രാന്താണ്, അത് അവസാനിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ സൈനിക നടപടി യുക്രൈന്‍ കീഴടക്കാന്‍ അല്ലെന്നും രാജ്യത്തിന്‍റെ സൈനിക ശേഷി
അന്ന് നടത്തിയിരുന്നത്. ബങ്കറിലായിരുന്ന നവീന്‍ ഭക്ഷണവും വെള്ളവും വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതിനിടയിലാണ് റഷ്യന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.
ആദ്യ ചര്‍ച്ചക്ക് ശേഷവും റഷ്യ ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ആ സമയത്ത് ക്വീവ് ദേശീയ പാത വഴി ആളുകൾക്ക് രക്ഷപ്പെട്ടു പോവാൻ റഷ്യ അനുവാദം നല്‍കിയിരുന്നു. വെടിനിർത്തൽ പ്രഖ്യപിച്ചതോടെ ഇന്ത്യൻ വിദ്യാർഥികൾക്കടക്കം ഈ സമയത്ത് രക്ഷപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
അതേസമയം, നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി രംഗത്തെത്തി. റഷ്യന്‍ മിസൈലുകളില്‍ നിന്നും യുദ്ധ വിമാനങ്ങളില്‍ നിന്നും യുക്രൈന്‍റെ വ്യോമമേഖലയെ സംരക്ഷിക്കാനായിരുന്നു സെലന്‍സ്കി നാറ്റോയോട് സഹായമഭ്യര്‍ത്ഥിച്ചത്. എന്നാല്‍ നാറ്റോ ഈ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
ഇപ്പോഴും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കളുമായെങ്കിലും കൃത്യമായി ആശയവിനിമയം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എത്ര വിദ്യാർത്ഥികളെ ഇതുവരെ ഒഴിപ്പിച്ചു, എത്ര പേർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്,
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്.
ഇതു കീവോ, ഹർഗീവോ, സുമിയോ അല്ല. യൂഗോസ്ലേവിയൻ തലസ്ഥാനമായ ബെൽഗ്രേഡ്.1999 മാർച്ച് മുതൽ മെയ് വരെ അമേരിക്കൻ നേതൃത്വത്തിൽ NATO സഖ്യം നടത്തിയ ക്രൂരമായ നരഹത്യയും ബോംബിംഗും നീണ്ടുനിന്നത് 78 ദിവസങ്ങളാണ്. 'കനിവുള്ള മാലാഖ' എന്നായിരുന്നു ആയിരത്തിലധികം
സെലന്‍സ്കി ഭരണകൂടം രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി നല്‍കിയ തോക്കുകള്‍ ഉപയോഗിച്ച് അക്രമകാരികള്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്. നിരവധി പേരാണ് സ്വന്തം രാജ്യത്തിലെ പൌരന്മാരുടെ അതിക്രമത്തില്‍ മരിച്ചു വീഴുകയും പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്. യുദ്ധത്തിനിടയിലും രാജ്യത്ത് ബലാത്സംഗം, മോഷണം പോലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ലിറ വീഡിയോയില്‍ പറയുന്നു. ഒരു ഭരണകൂടം സൃഷ്ടിച്ചെടുക്കുന്ന അക്രമകാരികളാണ് അവര്‍.
പതിറ്റാണ്ടുകള്‍ക്കിടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ കരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് യുക്രൈന്‍ പ്രസിഡന്‍റ് വളാദിമിര്‍ സെലെന്‍സ്കി പറഞ്ഞു.
അതേസമയം, രാജ്യതാത്പര്യത്തിന്‍റെ ഭാഗമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. യുക്രൈനിനെതിരായ റഷ്യയുടെ നടപടിയെ വിമർശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെന്നതും ശരിയാണ്. യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യക്ക് അഗാധമായ വേദനയുണ്ട്.
പുട്ടിൻ പഴയ കെ ജി ബി തലവനാണ്. അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ഞാൻ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ച് പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ, സാമ്രാജ്യത്ത മേൽക്കോയിമയുടെ രാഷ്ട്രമാണ്. അവിടെ നിന്നും നീതി ആരും പ്രതീക്ഷിക്കുന്നില്ല. - പി ബാലചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ വളരെ പരിമിതമായ ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. അവരുടെ ജോലികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നലെ മാത്രം 1000 ലധികം വിദ്യാര്‍ഥികളെയാണ് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടത്. ഖാർകീവിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പോളണ്ടിന്‍റെ
ഇന്ന് രാവിലെ നടന്ന ഷെല്ലാ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടുവെന്ന വാര്‍ത്ത വളരെ വേദനയോടെ പങ്കുവെക്കുന്നു . വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുടുംബത്തിന്‍റെ ദുഖത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു - വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് യുക്രൈന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സൈനീകരെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ റഷ്യന്‍ അധിനിവേശത്തിന് മുന്‍പില്‍ യുക്രൈന്‍ ഒറ്റപ്പെടുകയായിരുന്നു. യുദ്ധത്തില്‍ രാജ്യത്തെ രക്ഷിക്കാനായി സാധാരണ പൗരന്മാര്‍ക്കും യുക്രൈന്‍ ഭരണകൂടം തോക്ക് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെയാണ് യുദ്ധത്തിനായി വിദേശ പൌരന്മാരെയും യുക്രൈന്‍ ക്ഷണിക്കുന്നത്.
രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കുറെയധികം ആളുകളാണ് മരണപ്പെടുക. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുക. ഇതെല്ലം കണ്ടില്ലെന്ന് നടിച്ച് മുന്‍പോട്ടു പോകാന്‍ സാധിക്കില്ല. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിനും രക്തചൊരിച്ചിലിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, എന്നാൽ 21ാം നൂറ്റാണ്ട് സംഭാഷണത്തിന്‍റെയും സമാധാനത്തിന്‍റെതായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രൈന്‍ അതിര്‍ത്തിയിലേക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ എത്തണമെന്ന ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തിനെതിരെയും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി
അതിര്‍ത്തിയിലേക്ക് എത്താനാണ് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്വന്തം കൈയില്‍ നിന്നും പണം ഇതിനായി ഉപയോഗിക്കണമെന്നാണ് പറയുന്നത്. പക്ഷെ പലരുടെ കൈയിലും അതിര്‍ത്തിയില്‍ എത്താനുള്ള പണം ഇല്ലാ എന്നതാണ് വസ്തുത. ഇതുവരെ വിദ്യാര്‍ത്ഥികളുടെ പത്ത് ശതമാനത്തെ മാത്രമാണ് യുക്രൈനില്‍
അതേസമയം, യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.
അരക്ഷിതരായ രാജ്യങ്ങളില്‍ സുരക്ഷയൊരുക്കാമെന്ന് പറഞ്ഞ് അമേരിക്ക നടത്തുന്ന അധിനിവേശം ആദ്യം അവസാനിപ്പിക്കണം. മറ്റ് രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അവരെ പ്രതിസന്ധിയിലാക്കിയതിന് ശേഷം സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്ന് ഇരട്ടത്താപ്പാണ്
യുക്രൈന്റെ അവസ്ഥ പരിതാപകരമാണ്. നിരവധിയാളുകളാണ് യുദ്ധത്തില്‍ മരണപ്പെടുന്നത്. മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യത്തിനെതിരെ ഒരു വാക്ക് പോലും പ്രതികരിക്കാനാവാത്ത സ്ഥിതിയാണ് ഇടതുപക്ഷത്തിന്‍റെതെന്നും ടി എം കൃഷണ കൂട്ടിച്ചേര്‍ത്തു. യുക്രൈനെ നാറ്റോ
പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ 320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ. ഡ്യൂമയിലെ
സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ആത്മീയ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി. യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്'- ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംസാരത്തിന് ശേഷം സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. 'പ്രാര്‍ഥനയിലൂടെയും
മിഖൈല്‍ മാറ്റ് വീവ് പറഞ്ഞു. കഴിഞ്ഞ ദിവസം തലസ്ഥാനമായ മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും യുദ്ധത്തിനെതിരെ റഷ്യന്‍ ജനത രംഗത്തെത്തിയിരുന്നു. യുദ്ധം രാജ്യത്തിന് ആവശ്യമില്ല, യുക്രൈന്‍ ഞങ്ങളുടെ ശത്രുവല്ല തുടങ്ങിയ മുദ്രാവാക്യങ്ങല്‍ ഉയര്‍ത്തിയാണ് ആയിരങ്ങള്‍ തടിച്ചുകൂടിയത്. യുദ്ധത്തിനെതിരെ അണിനിരന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.
ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോവുകയായിരുന്നു. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണുപോകുന്നുണ്ടായിരുന്നു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് ഞങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത് - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
താന്‍ യുക്രൈന്‍ വിട്ടു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി. താനൊരിക്കലും രാജ്യം വിട്ട് പോകില്ലെന്നും അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍ക്ക് യുക്രൈന്‍- റഷ്യ വിഷയത്തില്‍ നിഷ്പക്ഷമമായ നിലപാടാണുളളത്. ഇരുരാജ്യങ്ങളും സമാധാനപരമായി ചര്‍ച്ചചെയ്ത് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണം
യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. 2320 മലയാളി വിദ്യാർഥികൾ യുക്രൈനിൽ പഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ്
കൊണ്ടുവന്ന് അസ്ഥീകരിക്കുകയും ശിഥിലീകരിക്കുകയും ചെയ്ത ചരിത്രത്തോളം വേരുകളുണ്ട്. റീഗൺ ഭരണകൂടം റാൺസ് കോർപ്പറേഷൻ പോലുള്ള സിഐഎ പ്രോക്ത സ്ഥാപനങ്ങളെ ഉപയോഗിച്ചാണല്ലോ സോവ്യറ്റ് ചെമ്പടയിൽ വരെ നുഴഞ്ഞു കയറി വംശീയത ഇളക്കി വിട്ടത്. യുഎസ് എസ് ആറിനെ യെൽട്സിൽ മുതൽ പുടിൻ വരെയുള്ള പഴയ ഗ്രേറ്റ്റഷ്യൻ ബൂർഷാദേശീയബോധത്തിൽ വിജ്രംഭിത വീര്യന്മാരാകുന്ന ഭരണാധികാരികളെ അവരോധിച്ച് ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്.
യുദ്ധം ആരംഭിച്ചു കഴിഞ്ഞതിനാല്‍ ഇന്ത്യയുടെ വിമാനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അയക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ പൗരന്മാരെ കൊണ്ടു വരുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിര്‍ത്തികളിലെ റോഡ് മാര്‍ഗം
അതേസമയം, യുക്രൈന്‍ -റഷ്യ യുദ്ധം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയുടെ 800 സൈനീകരെ വധിച്ചതായി യുക്രൈന്‍ അറിയിച്ചു. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തുവെന്ന് യുക്രൈന്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം
ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പൊരുതുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ ആരാണുളളത്. ആരെയും ഞാന്‍ കാണുന്നില്ല
പ്രതിരോധ സേനയെ അയക്കുന്ന കാര്യത്തില്‍ നാറ്റോയുടെ സമീപനം യുക്രൈനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 27 യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ നടപടിയോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്. യുക്രൈന്‍ റഷ്യ വിഷയത്തില്‍ അദ്യമായാണ് നാറ്റോ യുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുന്നത്.
യുക്രൈന് പതാകയുടെ നിറമുള്ള ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. തങ്ങള്‍ വളരെ അസ്വസ്ഥരാണ്. ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. യുദ്ധം ആര്‍ക്കും നേടി കൊടുക്കില്ല. യുക്രൈനില്‍ മരിച്ചു വീഴുന്നവരെ ഓര്‍ക്കുമ്പോള്‍ വേദന തോന്നുന്നു. ഈ പ്രതിഷേധം കൊണ്ട് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.
യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്.
റഷ്യന്‍ സൈന്യം യുക്രൈനില്‍ പ്രവേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞുവെന്നും കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ പുടിന്‍ രാജ്യത്തെ അഭിസംബോധന
യുദ്ധഭീക്ഷണി നിലനില്‍ക്കുന്ന ഉക്രൈന് പിന്തുണയുമായി യു എസ് സെനറ്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുളളിൽ ഉക്രൈനെതിരെ റഷ്യയുടെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് യുഎസ്
റഷ്യക്കെതിരെ എതിർപ്പുകളില്ലാതെ ഐക്യകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും യു എസ് നിയമ നിര്‍മ്മാണം സഭ പറഞ്ഞു. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന റഷ്യ അതിര്‍ത്തിയില്‍ നിന്നും സൈനീക പിന്മാറ്റത്തിന് തയ്യാറാകുന്നില്ലെന്നും സെനറ്റ് കൂട്ടിച്ചേര്‍ത്തു. റഷ്യ സൈന്യത്തെ വിന്യാസിപ്പിച്ചിരിക്കുന്നതിനാല്‍ ഏത് സമയവും ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ പദ്ധതിയിടുമെന്ന് അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ ഉക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം യുക്രെയ്‌നെതിരായ നീക്കത്തിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അമേരിക്ക നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ഓൺലൈൻ ഫാഷൻ വ്യവസായി മീസാവ, സഹായി യോസോ ഹിരാനോ എന്നിവർക്കൊപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ മിസുർകിയും ഉണ്ടായിരുന്നു. സോയൂസ് എം.എസ്-20യിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാത്ര പോയത്.
വിറ്റ്‌യാസ് എയ്‌റോ കമ്പനിയുടെ എം-8 ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. 13 വിനോദസഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ തകര്‍ന്നു വീണാ ഹെലികോപ്റ്ററിന്‍റെ ഭാഗങ്ങളുടെ സഹായത്താല്‍ രക്ഷപ്പെട്ടു. ഇവരില്‍ രണ്ട് പേര്‍ ഗുരുതര പരിക്കുകളായി ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അധികാരികള്‍ പറഞ്ഞു. അപകടം നടന്ന പ്രദേശത്ത് ഹെലികോപ്റ്ററുകളിൽ മാത്രമേ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.
ഫാൻസി ബിയർ' എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഹാക്കര്‍മാരും 'സിങ്ക്', 'സീരിയം' എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കര്‍മാരുമാണ് സമീപകാല ഹാക്കിംഗിനു പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
വോട്ടര്‍മാരുടെ ചില വിവരങ്ങള്‍ ഇറാനും റഷ്യയും കൈക്കലാക്കിയിട്ടുണ്ടെന്നും, അതുപയോഗിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പറയുന്നു.
പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് സ്പുട്‌നിക്-വി വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് വാഗ്ദാനം ചെയ്തത്
റഷ്യൻ സേനയുമായുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് സിറിയയിലെ സൈനിക സാന്നിധ്യം ശക്തമാക്കി യുഎസ്.
2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റഷ്യ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റോഫർ റേയുടെ മുന്നറിയിപ്പ്.
റഷ്യൻ വാക്സിൻ നമ്മുടെ പരിഗണനയിലാണ്. റഷ്യൻ സർക്കാർ ഉചിതമായ ചാനലുകളിലൂടെ ഇന്ത്യയെ സമീപിക്കുകയും രണ്ട് കാര്യങ്ങളിൽ സഹായം തേടുകയും ചെയ്തിട്ടുണ്ട് വി കെ പോൾ വ്യക്തമാക്കി.
റഷ്യ വികസിപ്പിച്ച സ്പുട്നിക്-5 എന്ന പേരിലുള്ള വാക്സിനാണ് നൽകുന്നത്. ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നൽകിയ രാജ്യമാണ് റഷ്യ
റഷ്യ കൈമാറിയ ഡാറ്റ ഇന്ത്യയിലെ വിദഗ്ധർ പരിശോധിക്കും. കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുകയും ചെയ്യും.
മോസ്കോയിൽ നിന്ന് കഴിഞ്ഞ ദിവസം ടെഹ്‌റാനിലെത്തിയ സിംഗ്, ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്‌സിഒ) രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെഹ്‌റാൻ സന്ദർശനവേളയിൽ അദ്ദേഹം ഇറാനിയൻ ബ്രിഗേഡിയർ ജനറൽ അമീർ ഹതാമിയെ കാണും.
തന്റെ മകൾക്ക് കൊവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തുവെന്നും പുട്ടിൻ അറിയിച്ചു
നെനെറ്റ്സിന്റെ എതിർപ്പ് സർക്കാരിനോടുള്ള പ്രതിഷേധം. ഇങ്ങനെയൊരു ജനത ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കാനാണെന്ന് തത്യാന ആന്റിപ്പിന.
ജലസംഭരണിയില്‍ നിന്ന് മലിനജലം തടാകത്തലേക്ക് പുറത്തള്ളിയതില്‍ ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി നൊറിള്‍സ്‌ക് നിക്കല്‍ കമ്പനി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു.
മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷക്കും ഇന്ത്യ-ചൈന ഐക്യം അനിവാര്യമാണെന്നും ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്നും റഷ്യ കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആതിഥേയരായ റഷ്യയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ
ഏറ്റവും പുതിയ കണക്കനുസരിച്ച് റഷ്യയില്‍ മൊത്തം3,44,481പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 99,825 പേര്‍ രോഗവിമുക്തി നേടി. എന്നാല്‍ വെറും3,541പേരാണ് രാജ്യത്ത് മരണപ്പെട്ടത്
രോഗീ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മ്മനിക്ക് സമാനമായ ഈ കുറഞ്ഞ മരണ സംഖ്യ അത്ഭുതപ്പെടുത്തുന്നതാണ്
റഷ്യയില്‍ മൊത്തം 3,17,554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വെറും 3,099 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. രോഗീ സംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജര്‍മ്മനിക്ക് സമാനമായ ഈ കുറഞ്ഞ മരണ സംഖ്യ അത്ഭുതപ്പെടുത്തുന്നതാണ്
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള മികവും ഈ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ളതിനെക്കള്‍ നിക്ഷേപവും പരമാധികാരവും പോതുമേഖലക്കുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് ജോർജ് ആശുപത്രി അടുത്തിടെ നവീകരിച്ചിരുന്നു. കൊറോണ വൈറസ് രോഗികൾക്കായി രൂപപ്പെടുത്തിയ മോസ്കോ ആശുപത്രിയിലും ശനിയാഴ്ച ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചിരുന്നു.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജര്‍മ്മനിയുടെ പാതയാണ് റഷ്യ പിന്തുടരുന്നത്. താരതമ്യേന വളരെ കുറഞ്ഞ മരണ നിരക്കാണ് റഷ്യയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
പോരാട്ടത്തിന്റെ തീവ്രതയും മരണ സംഖ്യയും ഉയരുന്നത് മറ്റൊരു അഭയാർഥി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഗവർണർ.