സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി സര്‍വ്വേ റിപ്പോര്‍ട്ട്

ഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ലോകത്താകമാനം സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെ പി എം ജി സര്‍വ്വേ റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര കമ്പനിയിലെ സാമ്പത്തിക വിദഗ്ദര്‍ക്കും സി ഇ ഒ മാര്‍ക്കുമിടയില്‍ കെ പി എം ജി നടത്തിക സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടാണ് 2024 - 2025 സാമ്പത്തിക വര്‍ഷത്തില്‍ ആഗോളതലത്തില്‍ തന്നെ സാമ്പത്തിക മാന്ദ്യമുണ്ടാകും എന്ന് പ്രവചിച്ചിരിക്കുന്നത്. 

ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം കടുത്തതായിരിക്കുമോ എന്ന കാര്യത്തിലും സര്‍വ്വേഫലം നിഗമനത്തിലെത്തിച്ചേരുന്നുണ്ട്. ആയിരത്തി മുന്നൂറിലധികം കമ്പനികളുടെ സി ഇ ഒ മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക മാന്ദ്യമുണ്ടാകും എന്നുതന്നെയാണ് (86%) പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് കടുത്തതായിരിക്കുമെന്ന് പ്രവചിക്കുന്നവര്‍ അവര്‍ക്കിടയില്‍ വെറും 48 ശതമാനം മാത്രമേയുള്ളൂ. അമ്പത്തെട്ടു ശതമാനം കമ്പനി മേധാവികളും മാന്ദ്യം രൂക്ഷമായിരിക്കില്ല എന്ന അഭിപ്രായക്കാരാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരാന്‍പോകുന്ന സാമ്പത്തിക മാന്ദ്യത്തെ അനുഗ്രഹമായി കാണുന്ന കമ്പനി മേധാവികളും ഉണ്ട്. മാന്ദ്യകാലത്ത്  കമ്പനികളുടെ വരുമാനത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തപ്പെടുക. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മുതല്‍ ഏകദേശം 9 ശതമാനം വളര്‍ച്ച സമ്പത്ത് വ്യവസ്ഥയില്‍  ഉണ്ടാകും എന്നാണ് പ്രവചനം. ഇത് 3 വര്‍ഷം അവരെയെങ്കിലും നീണ്ടുനിന്നേക്കാമെന്നും സര്‍വേഫലം പറയുന്നു.  കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ലോകാത്താകെ പിടിമുറുക്കിയ കൊവിഡ്-19 ആണ് വരാന്‍പോകുന്ന സാമ്പത്തിക മാന്ദ്യത്തിലെ പ്രധാന വില്ലന്‍. ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന റഷ്യ- ഉക്രൈന്‍ യുദ്ധവും അടുത്ത സാമ്പത്തിക വര്‍ഷത്തെ മാന്ദ്യത്തോളമെത്തിക്കുന്ന ദുരന്തമാണ് എന്ന സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Economy

പ്രവാസികള്‍ക്ക് ഇനിമുതല്‍ യുപിഐ വഴി പണമിടപാട് നടത്താം

More
More
Web Desk 2 months ago
Economy

18,000-ത്തിലധികം ജീവനക്കാരെക്കൂടെ പിരിച്ചുവിടുമെന്ന് ആമസോണ്‍

More
More
Web Desk 2 months ago
Economy

വരുന്നത് വലിയ സാമ്പത്തിക മാന്ദ്യം; കരുതിയിരിക്കണമെന്ന് ഐ എം എഫ്

More
More
Web Desk 2 months ago
Economy

സ്വര്‍ണവില റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില അറിയാം

More
More
Web Desk 6 months ago
Economy

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു

More
More
National Desk 6 months ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More