റഷ്യന്‍ തടാകത്തിലെ മലീനികരണത്തിനു കാരണം ലോഹ ഭീമന്‍; പ്രദേശത്ത് അടിയന്തിരാവസ്ഥ

റഷ്യയിലേ ആര്‍ട്ടിക് തുന്ദ്ര തടാകത്തില്‍ മലിനീകരണം ഉണ്ടാക്കിയത് റഷ്യന്‍ ലോഹ ഭീമന്‍. ജലസംഭരണിയില്‍ നിന്ന് മലിനജലം തടാകത്തലേക്ക് പുറത്തള്ളിയതില്‍  ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി നൊറിള്‍സ്‌ക് നിക്കല്‍ കമ്പനി ഞായറാഴ്ച മാധ്യമങ്ങളെ  അറിയിച്ചു.

റഷ്യയിലേ ആര്‍ട്ടിക് സിറ്റിയിലേ തല്‍നാക്ക് എന്‍ റിച്ച് മെന്റ് പ്ലാന്‍റിലാണ് സംഭവം നടത്തത്. മെയ് മാസത്തില്‍ ഇവിടുത്തെ സംഭരണി തകര്‍ന്നതിനാല്‍ ഏകദ്ദേശം 21000 ടണില്‍ കൂടുതല്‍ ഡീസല്‍ ചോര്‍ന്ന്  അടുത്തുള്ള തടാകത്തലേക്ക് വ്യാപിക്കുകയായിരുന്നു.

കൂടാതെ കമ്പനിയിലെ‌ സംഭരണിയില്‍ നിന്ന് വലിയ ലോഹ പൈപ്പുകളിലൂടെ മലിനദ്രാവകം  സമീപത്തുള്ള മരങ്ങളിലേക്ക് പുറത്തള്ളുന്നതുമായി കാണിക്കുന്ന വീഡിയോകള്‍ ചില പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ടിടുണ്ട്. 

സംഭവത്തിന് ശേഷം പ്രസിഡണ്ട് വ്ളാഡിമിര്‍ പുട്ടിന്‍ ഇവിടെ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നോറിള്‍സ്‌ക് നിക്കല്‍ മേധാവി ഒലിഗാര്‍ക്ക്  താടാകത്തിന്റെ ശുചീകരണച്ചെലവ് വഹിക്കാമെന്ന് സര്‍ക്കാരിന്  വാഗ്ദാനം നല്‍കിട്ടുണ്ട്. എന്നാല്‍ നദിയുടെ ഉപരിതലത്തില്‍ നിന്ന് ഇന്ധനം നീക്കം ചെയ്തതായും പൂര്‍ണ്ണമായ വൃത്തിയാക്കലിന് വര്‍ഷങ്ങളെടുക്കുമെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Contact the author

Environmental Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More