ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

കൊച്ചി: ഷാറൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്‌. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതെയിരിക്കുകയോ ചെയ്യട്ടെ. ആര്‍ക്കാണ് കുഴപ്പമെന്ന് ബൈജു സന്തോഷ്‌ ചോദിച്ചു. സ്വന്തം വീട്ടില്‍ എന്തുനടക്കുന്നു എന്നതിനേക്കാള്‍ അയല്‍വക്കങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനാണ് ആളുകള്‍ക്ക് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേഷാരം രംഗ് എന്ന ഗാനരംഗങ്ങളില്‍ ദീപിക  ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നത്. ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ട്. എന്തിനാണ് ഇത്തരം വിവാദങ്ങളെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബൈജു സന്തോഷ്‌ പറഞ്ഞു. 

ഷാഫി സംവിധാനം ചെയ്യുന്ന 'ആനന്ദം പരമാനന്ദം' സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തില്‍ നടന്‍ പൃഥ്വിരാജും തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. പത്താന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒരു കലാകാരനെന്ന നിലയില്‍ തന്നെ വളരെയധികം വേദനിപ്പിക്കുന്നു. അനാവശ്യമായാണ് സിനിമയ്ക്കെതിരെ വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കഴിഞ്ഞ ദിവസം ദീപിക പദുക്കോണ്‍ -ഷാറൂഖ് ഖാന്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ സിനിമക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിലെ ബേഷരം രംഗ് എന്ന ​ഗാനം റിലീസ് ചെയ്തത്. ഇതില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളാണ് സിനിമയ്ക്കെതിരെ ആദ്യം ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ ഷാറൂഖ് ഖാന്‍റെയും ദീപകയുടെയും കോലം കത്തിക്കുകയും ചെയ്തിരുന്നു. 

Contact the author

Entertainment Desk

Recent Posts

Web Desk 5 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 5 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 5 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 6 months ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 6 months ago
Environment

അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

More
More
Web Desk 6 months ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More