ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: സംവിധായകനും നടനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ സംവിധായകനായി എത്തി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനും സംവിധായകനുമാണ് ദിലീഷ് പോത്തന്‍. 

ഇസിഎച്ച് ഡിജിറ്റൽ മുഖേനെ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവീനോ തോമസ്, അസിഫ് അലി, ഫഹദ് ഫാസില്‍, നസ്രിയ, മാമുക്കോയ, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഇവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചത്. നേരത്തേ ഷാറൂഖ് ഖാന്‍, ബോണി കപൂര്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. 

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ്റ് വിസ പദ്ധതി 2018-ലാണ് യുഎഇ ആരംഭിച്ചത്. സാധാരണയായി യുഎഇയില്‍ താമസിച്ചുകൊണ്ട് അവിടെ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുളള സമ്പന്നരായ വ്യക്തികള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുക. കൂടാതെ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍ തുടങ്ങി അതതു മേഖലകളില്‍ ആഗോളതലത്തില്‍ പ്രശസ്തരായവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 2 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 9 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 9 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 9 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More