സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

ഇന്ത്യയില്‍ സ്വര്‍ണം ഒഴുകുന്ന ഒരു നദിയുണ്ടെന്ന് പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നുമോ? സ്വർണ ഖനനത്തിനോ നിർമ്മാണത്തിനോ പേരുകേട്ട രാജ്യമൊന്നുമല്ല ഇന്ത്യ. എന്നാല്‍ വെള്ളത്തിലൂടെ സ്വർണം കൊണ്ടുപോകുന്ന നദിയാണ് സുബര്‍ണരേഖ. ജാര്‍ഖണ്ഡിലാണ് ഈ നദിയുള്ളത്. വനമേഖലയില്‍ നിന്നും ആരംഭിച്ച് പശ്ചിമബംഗാളിലൂടെ ഒഡിഷയിലെത്തിയാണ് ഈ നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. ജാര്‍ഖണ്ഡിലെ രത്നഗര്‍ഭ മേഖലയില്‍ വെച്ച് കര്‍കരി നദിയുമായി ചേര്‍ന്നൊഴുകാന്‍ തുടങ്ങും. ഈ പ്രദേശത്താണ് ഏറ്റവും അധികം സ്വര്‍ണ തരികള്‍ ലഭിക്കുന്നത്. രവീന്ദ്രനാഥ ടാഗോറും ബിഭൂതിഭൂഷൻ ബന്ധോപാധ്യയും, തങ്ങളുടെ സൃഷ്ടികളില്‍ സുബർണരേഖ നദിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ ദൂരെയാണ് റാണി ചുവാനെന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ആദ്യം നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണ തരികളുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് മണൽത്തരികൾക്കിടയിലും സ്വർണ്ണത്തിന്റെ സാന്നിധ്യമുണ്ടെന്ന് മനസിലായത്. ഈ മേഖലയിലെ ഗോത്രവര്‍ഗവിഭാഗക്കാരാണ് സംസ്ക്കരണം നടത്തി സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. എന്നാല്‍ സുബര്‍ണരേഖയിലൂടെ സ്വര്‍ണം ഒഴുകിവരുന്നതിന്‍റെ കാരണം കണ്ടെത്താന്‍ ഇതുവരെ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. മാസത്തില്‍ ഏതാണ്ട് 80 ഗ്രാം സ്വര്‍ണവരെ  നദിയില്‍ നിന്നും ലഭിക്കുമെന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. ഈ നദി ഒഴുകിച്ചെന്നെത്തുന്ന, ഒഡീഷയിലെ മയൂർബഞ്ചിലും സിംഗ്ബമ്മിലുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപം കാണപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 4 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 5 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 5 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More