പടക്കപ്പല്‍ മുങ്ങുന്നു; ജനറലുമാര്‍ പിടിയില്‍; പുടിനും പ്രതിരോധമന്ത്രിയും തമ്മില്‍ ഭിന്നത

മോസ്കോ: നിനച്ചിരിക്കാതെ യുക്രൈന്‍ ഭാഗത്തുനിന്നുണ്ടായ ശക്തമായ നീക്കങ്ങള്‍ റഷ്യയെ അങ്കലാപ്പിലാക്കിതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 പട്ടാള ജനറല്‍മാരെ പിടികൂടിയ യുക്രൈന്‍ റഷ്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പടക്കപ്പലായ മോസ്ക്യൂവിനെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ്‌ റഷ്യന്‍ ഭരണ നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തത്. 

പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗെയുമായി പ്രത്യക്ഷത്തില്‍ തന്നെ ഇടഞ്ഞ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവിയായ നാരിഷ്കിനെ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ നിസാരമായി കൈകാര്യം ചെയ്തവസാനിപ്പിക്കാമായിരുന്ന യുക്രൈന്‍ യുദ്ധം ഈ വിധത്തില്‍ നീട്ടിക്കൊണ്ടുപോയി റഷ്യക്ക് പരിക്കേല്‍ക്കുന്നതിലേക്ക് എത്തിച്ചത് ഇത്തരക്കാരുടെ വീഴ്ച്ചയാണ് എന്ന വിലയിരുത്തലാണ് പുട്ടിനുള്ളത്. അതുകൊണ്ടുതന്നെ യുദ്ധനേതൃത്വത്തിലുള്ള പ്രധാനികളോടെല്ലാം പുട്ടിന്‍ അകലം പാലിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. യുദ്ധസമ്മര്‍ദ്ദം താങ്ങാനാവാതെ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗെയ്ക്ക് ഹൃദയാഘാതമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

200 മീറ്ററോളം നീളമുള്ള റഷ്യന്‍ നാവികസേനയുടെ അഭിമാനമായ പടക്കപ്പലാണ് ഇപ്പോള്‍ യുക്രൈന്‍ ആക്രമണത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലെ 20 ജനറല്‍മാര്‍ യുക്രൈന്‍ സൈന്യത്തിന്‍റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. രണ്ടുതവണ നേപ്ട്ട്യൂല്‍ മിസൈല്‍ ഈ കപ്പലിന് നേര്‍ക്ക് തോടുത്തുവിട്ടാണ് യുക്രൈന്‍ പടക്കപ്പലിന് അപരിഹാര്യമായ നാശനഷ്ടം വരുത്തിയത്. മുമ്പ് കരിങ്കടലില്‍ ഉക്രൈന്റെ അധീനതയിലുണ്ടായിരുന്ന സ്‌നേക്ക് ഐലന്‍ഡിന് നേരെ ആക്രമണം നടത്തിയത് മോസ്ക്യൂ ആയിരുന്നു. സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട മോസ്ക്യൂയ്‌ക്കേറ്റ നാശനഷ്ടം റഷ്യന്‍ നേവിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More