റഷ്യയിലിനി പരമ്പരാഗത വിവാഹങ്ങള്‍ മാത്രം മതിയെന്ന് പുടിന്‍

റഷ്യയില്‍ ഇനി പരമ്പരാഗത വിവാഹങ്ങള്‍ മാത്രം മതിയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക  വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. പുടിൻ നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതികളിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍ നിയമപ്രകാരം 2024-ഓടെ പുടിന്‍റെ പ്രസിഡൻറ് കാലാവധി അവസാനിക്കും. കാലാവധി നീട്ടാനുള്ള അദ്ദേഹത്തിന്‍റെ നിരന്തര ശ്രമങ്ങളുടെ ഫലമാണ് ഈ ഭരണഘടനാ ഭേദഗതി. അതിനുള്ള ഒരു പഴുതായാണ് റഷ്യയിലെ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള യാഥാസ്ഥിതിക നിലപാടുകളും അദ്ദേഹം ഭരണഘടനയുടെ ഭാഗമാക്കാന്‍ പോകുന്നത്.

പുടിന്‍ കൂടുതല്‍ യാഥാസ്ഥിതിക വേഷം കെട്ടിത്തുടങ്ങിയതോടെ റഷ്യൻ ഓർത്തഡോക്സ് സഭ അദ്ദേഹത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. നിര്‍ദ്ദിഷ്ട ഭരണഘടനാ ഭേദഗതി പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍ റഷ്യന്‍ ജനതയ്ക്ക് റഫറണ്ടത്തിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. യാഥാസ്ഥിതിക ഭേദഗതികൾ പോളിംഗ്  വര്‍ദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുടിന്‍.

20 വർഷമായി റഷ്യൻ രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമാണ് പുടിന്‍. സോവിയറ്റ് കാലഘട്ടത്തിലെ ചിഹ്നങ്ങളുടെ പുനരുജ്ജീവിപ്പിച്ചുകൊണ്ടും, യാഥാസ്ഥിതിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് അദ്ദേഹം കഴിഞ്ഞ നാലു തവണയും അധികാരത്തിലേറിയത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More